Tuesday, July 29, 2008

ദിനത്തിന്റെ കവാടം




ദിനത്തിന്റെ കവാടം കടന്ന്, ഹൃത്തിലെ ഒന്നുമില്ലായ്മയ്ക്കും മുകളില്‍ കാറ്റു വീശുന്നു, ഏകാന്തത ചുരുങ്ങിയില്ലാതാവുന്നു!
(William Butler Yeats)
ഭാഷാമാറ്റം - ധ്വനി

Sunday, July 27, 2008

അരിക്കിലാമ്പ് !

Thursday, July 24, 2008

ജനലിനപ്പുറം



അധിക നേരമായ്‌ സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേയ്ക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോകുന്നതും
ഒരു നിമിഷം മറന്നോ, പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ

(ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ സന്ദര്‍ശനം എന്ന കവിതയില്‍ നിന്ന് )

Monday, July 21, 2008

മഴയെത്തും മുന്‍പെ

Sunday, July 20, 2008

ജലം, ഭൂമി, ആകാശം




ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിന്‍ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തില്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു

Thursday, July 17, 2008

അവസാനത്തെ യാത്രക്കാരന്‍



ഒരുപാട് കാലമൊന്നുമായിട്ടില്ല കേട്ടൊ,രാവിലേയും വൈകിട്ടും കുട്ടികളേയും, ജോലിക്കാരേയും അക്കരെ കടത്തിയത് ഞാനായിരുന്നു. കാറും ബൈക്കുമൊക്കെ ഉള്ളവര്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റിവളഞ്ഞാ പൊയ്ക്കോണ്ടിരുന്നത്. തെക്കേതിലെ ജാനകിയുടെ മോളെ ആശുപത്രിയില്‍ കൊണ്ടു പോയതും ഞാനായിരുന്നു.ഇത്തിരി വൈകിയാ കുഞ്ഞും, തള്ളെം പോയേനെ. എന്തൊക്കെയാണെങ്കിലും ജാനകി ഇടയ്ക്ക് കാണുമ്പോഴൊക്കെ പറയും. നന്ദിയുണ്ട് അവള്‍ക്ക്. ആരൊക്കെ അക്കരെ ഇക്കരെ കടന്നു, എത്ര പുഴ ഒഴുകി പോയി. കരയിടിഞ്ഞു പുഴ നികന്നു, മണല്‍ വാരി വാരി പുഴ വറ്റി. ഫെറി വന്നത് ഈയിടയ്ക്കാ. ബൈക്കും കാറും ഒക്കെ ഇപ്പോ ഈ വഴിയാ. പാലം വരുന്നുവെന്നു കേള്‍ക്കുന്നു. കുറെ നാളായി ഇങ്ങനെ ഈ പുല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍.

ആരോ‍ മറുകരയില്‍ നിന്ന് വിളിക്കുന്നുണ്ടോ,
കൂയ്.

Wednesday, July 16, 2008

നേരെ മുറിഞ്ഞ ആകാശം - കുടജാദ്രിയില്‍ നിന്ന്

Tuesday, July 15, 2008

വെയില്‍ എഴുതുന്നത് എന്തെന്നാല്‍

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP