Tuesday, December 30, 2008

പുലര്‍വെയില്‍



എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

Thursday, December 25, 2008

ചതുരവടിവുകളിലെ കാഴ്ച

Monday, December 22, 2008

മൂവന്തിയായ്

Friday, December 19, 2008

അസ്തമയത്തിലേക്കുള്ള വഴി




മരങ്ങള്‍ നിറഞ്ഞ
ഏതോ വഴിയിലൂടെ
അസ്തമയത്തിലേക്ക്
നടക്കുകയായിരുന്നു നാമപ്പോള്‍.
വഴിയിലെങ്ങും കൊഴിഞ്ഞു വീണ
ഇലകളില്‍ ചുവപ്പിന്റെയും മഞ്ഞയുടേയും തിളക്കം

പ്രിയ സഖീ..
നിന്നോട് പറയാന്‍ കരുതി വച്ചതൊക്കെയും
നിന്നെ കണ്ട മാത്രയില്‍ തന്നെ ഞാന്‍ മറന്നുപോയിരുന്നു.
ഒടുവില്‍ നീണ്ട മൌനത്തിനപ്പുറം ..
ഇലകള്‍ തളിര്‍ക്കുകയും, പൂക്കള്‍ വിടരുകയും
എനിക്കു നിന്നെ എന്നെപ്പോലെ അറിയുകയും ചെയ്യുന്നു.

Thursday, December 18, 2008

ലക്ഷം ലക്ഷം പിന്നാലെ




കൊച്ചിയെ മനുഷ്യക്കടലാക്കിയ കോണ്‍ഗ്രസ്സ് മഹാസമ്മേളനം എന്ന് മലയാളത്തിന്റെ മുഖപത്രം

Wednesday, December 17, 2008

മഴക്കോള്‍




മാനം കറുപ്പിച്ച്
മണല്‍ക്കാറ്റിനൊപ്പം വരുന്നുണ്ട്
പ്രവാസിയുടെ മഴ!

Monday, December 15, 2008

ആട്ടവിളക്ക്

Friday, December 12, 2008

ഇരുഹൃദയങ്ങളിലൊന്നായ്

പരിചിതം




നനഞ്ഞ നിഴലുകളെ ഒളിപ്പിച്ച
പ്രതിഫലനത്തിന്
അതിവൃഷ്ടികളുടെ
കഥയുണ്ട്
എന്റെ കണ്ണാടിയാവട്ടെ
ഓര്‍മ്മയാണ്.
പ്രതിഫലിക്കാത്ത
ഓര്‍മ്മ.

Saturday, November 29, 2008

വെയില്‍മഴ

Thursday, November 27, 2008

കാട്

Wednesday, November 26, 2008

യാത്ര

Monday, November 24, 2008

നിഴല്‍ കാണാതെയാകുവോളം






തമിഴ് നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ കേരളം വിട്ടപ്പോഴാണ് ഒറീസയില്‍ നിന്നും, ബീഹാറില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങിയത്.പക്ഷേ ഇപ്പോള്‍ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിട്ടുള്ള അനിശ്ചിതത്വം കാരണം പല നിര്‍മ്മാതാക്കളും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യമാണ്. അഞ്ഞൂറില്‍ പരം ആളുകള്‍ പണി ചെയ്തിരുന്ന പല പണിയിടങ്ങളിലും തൊഴിലാളികളുടെ എണ്ണം 70 ശതമാനത്തിലേറെ വെട്ടിക്കുറച്ചിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലില്ലാതെ ആയി.വളരെയധികം തൊഴിലാളികള്‍ തിരികെ പോവാനുള്ള ശ്രമത്തിലാണ്.കേരളത്തില്‍ ഏറ്റവും അധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന് കൊച്ചിയെ ആണ് വ്യാവസായിക മാന്ദ്യം എറ്റവും അധികം ബാധിച്ചിരിക്കുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറൈന്‍ ഡ്രൈവിലും പരിസരങ്ങളിലും ബഹുഭാഷക്കാരുടെ തിരക്കാണ് ഇപ്പോള്‍.പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. തിരക്കിനിടയിലെ ഒരു ഒറ്റപ്പെട്ട കാഴ്ച.

സായാഹ്നം

Monday, November 17, 2008

ഏകാകി

Wednesday, November 12, 2008

ദലമര്‍മ്മരം

Monday, November 10, 2008

പച്ചത്തുരുത്ത്

Monday, November 3, 2008

തൊടാതെ തഴുകി

Tuesday, October 28, 2008

ഏകാന്തശൈലാഗ്രേ

Saturday, October 25, 2008

ഇരുളാവുമ്പോള്‍

Friday, October 24, 2008

നമ്പര്‍ 1




എന്തിലാ എന്നൊന്നും ചോദിക്കരുത്!

Monday, October 20, 2008

കൊച്ചി.




ഒരോ കൊച്ചിക്കാരനും അല്ലെങ്കില്‍ വേണ്ട ഓരോ എറണാകുളംകാരനും ഒരിക്കലെങ്കിലും പോയിട്ടുണ്ടാകും ഇവിടെ. വൈകുന്നേരം, സരിതയിലെ മാറ്റിനി കഴിഞ്ഞ് അല്ലെങ്കില്‍ ശ്രീധറിലെ ഫസ്റ്റ് ഷോയ്ക്ക് മുന്നെ. രണ്ട് രൂപയ്ക്ക് കപ്പലണ്ടി വാങ്ങി ഹൈക്കോര്‍ട്ട് ജെട്ടി വരെ ഒരു നടത്തം പിന്നെ തിരിച്ചും. ഹോസ്റ്റലിലുള്ള പെണ്‍പിള്ളേരൊക്കെ നടക്കാനിറങ്ങുന്ന സമയാണെ. കാര്യം ജി സി ഡി യിലെ കച്ചവടക്കാര് കൊണ്ട് പോയിട്ട അഴുക്ക് കൊണ്ട് മൂക്ക് പൊത്തി വേണം നടക്കാന്‍, എന്നാലും നടക്കും. ഇതിനപ്പുറത്താണ് ഒരു ഫ്ലോട്ടിങ്ങ് റെസ്റ്റോറന്റ് ഉണ്ടായിരുന്നുത് പിന്നീടത് സിങ്ക് ചെയ്ത റെസ്റ്റോറന്റ് ആയി. മഴവില്‍ പാലത്തിനടിയില്‍ ഇപ്പോഴുമുണ്ട് ആ ഐസ് ക്രീം പാര്‍ലറും, ജ്യൂസ് കടയും. 30 രൂപയ്ക്ക് പാട്ട് വച്ച് കായല് കാണിക്കുന്ന ബോട്ടുകാര് ഇപ്പോള്‍ ധാരാളം. കപ്പലണ്ടിയ്ക്ക് വില കൂടിയില്ല ഇപ്പഴും രണ്ട് രൂപ തന്നെ(എന്തോരം കാണും എന്നൊന്നും ചോദിക്കരുത്). വൈപ്പിനിലേക്ക് ബോട്ട് പിടിക്കാന്‍ ഓടുന്നവരെ കാണാറില്ല, പാലം വന്നില്ലേ മോനെ. അപ്പ അങ്ങനേണ് കാര്യങ്ങള്. ഒരു ഓഫ് കൂടെ അടിച്ച് നിര്‍ത്താം. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ ഒരു ഡയലോഗ് ഉണ്ട് , “ കൊച്ചി പഴയ കൊച്ചിയല്ലാരിക്കും, പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാ”

ചുരുക്കിപ്പറഞ്ഞാല്‍ എവിടെ പോയാലും കൊച്ചിക്കാരെ കൂട്ടിയിണക്കുന്ന ചില കണ്ണികള്‍ ഉണ്ട്. അതിലൊന്നാ ഇതും

Sunday, October 19, 2008

ആകാശം കാണുന്ന പുഴ

Monday, October 13, 2008

വാരിയെടുക്കട്ടെ നിന്നെ ഞാന്‍

Saturday, October 11, 2008

തനിയെ

Sunday, October 5, 2008

പച്ചപ്പായല്‍

Saturday, October 4, 2008

തുളസിയും വെയിലും

Thursday, October 2, 2008

ശേഷിപ്പുകള്‍


Tuesday, September 30, 2008

ഒരു ക്ളിക്കില്‍ ക്യാമറ ചെയ്യുന്നത് !

Saturday, August 30, 2008

മഴമുകളില്‍

Tuesday, August 26, 2008

ഒന്ന് ഒന്നിനെ രണ്ടാക്കുമ്പോള്‍

Monday, August 25, 2008

തനിച്ചാക്കി പോവതെങ്ങു നീ ?






അകം മുറിയുന്ന
നേരങ്ങളില്‍ വായിക്കാന്‍
ഒരു കുറിപ്പെഴുതി വച്ച്
നീ എങ്ങോട്ടാണ് ഇറങ്ങിപ്പോയത്

Sunday, August 24, 2008

കാണാക്കാഴ്ചകള്‍



മഴയില്‍ കുതിര്‍ന്ന
മണ്ണ് രുചിച്ച്
തെളി വെളിച്ചത്തില്‍
കഴുകിയെടുത്ത
ഓര്‍മ്മകളില്‍
എനിക്ക് മാത്രം
പരിചിതമായ
ഒരു ഗന്ധം
നിറയുന്നതെന്ത്

Thursday, August 21, 2008

മഴയ്ക്കറിയുമോ !







കുടയെടുക്കാതെ
ഇറങ്ങിയപ്പോഴാണ് നല്ല മഴ
ഇപ്പോഴും പെയ്യുന്നുണ്ട്
നേരെ മുറിഞ്ഞ ആകാശം.
നനഞ്ഞുവോ ?

Sunday, August 17, 2008

ഇലശലഭം

മഴപെയ്യാതിടങ്ങള്‍

Friday, August 15, 2008

ഒരേ കനവില്‍





Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action--
Into that heaven of freedom, my father, let my country awake.


Rabindranath Tagore
Gitanjali

Wednesday, August 13, 2008

എന്റെ എല്ലാ ജപമണികളിലും ഉണരുന്ന ഒറ്റവാക്ക് പ്രാര്‍ത്ഥന - നീ

Sunday, August 10, 2008

പച്ചമരം

Tuesday, July 29, 2008

ദിനത്തിന്റെ കവാടം




ദിനത്തിന്റെ കവാടം കടന്ന്, ഹൃത്തിലെ ഒന്നുമില്ലായ്മയ്ക്കും മുകളില്‍ കാറ്റു വീശുന്നു, ഏകാന്തത ചുരുങ്ങിയില്ലാതാവുന്നു!
(William Butler Yeats)
ഭാഷാമാറ്റം - ധ്വനി

Sunday, July 27, 2008

അരിക്കിലാമ്പ് !

Thursday, July 24, 2008

ജനലിനപ്പുറം



അധിക നേരമായ്‌ സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേയ്ക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോകുന്നതും
ഒരു നിമിഷം മറന്നോ, പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ

(ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ സന്ദര്‍ശനം എന്ന കവിതയില്‍ നിന്ന് )

Monday, July 21, 2008

മഴയെത്തും മുന്‍പെ

Sunday, July 20, 2008

ജലം, ഭൂമി, ആകാശം




ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിന്‍ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തില്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു

Thursday, July 17, 2008

അവസാനത്തെ യാത്രക്കാരന്‍



ഒരുപാട് കാലമൊന്നുമായിട്ടില്ല കേട്ടൊ,രാവിലേയും വൈകിട്ടും കുട്ടികളേയും, ജോലിക്കാരേയും അക്കരെ കടത്തിയത് ഞാനായിരുന്നു. കാറും ബൈക്കുമൊക്കെ ഉള്ളവര്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റിവളഞ്ഞാ പൊയ്ക്കോണ്ടിരുന്നത്. തെക്കേതിലെ ജാനകിയുടെ മോളെ ആശുപത്രിയില്‍ കൊണ്ടു പോയതും ഞാനായിരുന്നു.ഇത്തിരി വൈകിയാ കുഞ്ഞും, തള്ളെം പോയേനെ. എന്തൊക്കെയാണെങ്കിലും ജാനകി ഇടയ്ക്ക് കാണുമ്പോഴൊക്കെ പറയും. നന്ദിയുണ്ട് അവള്‍ക്ക്. ആരൊക്കെ അക്കരെ ഇക്കരെ കടന്നു, എത്ര പുഴ ഒഴുകി പോയി. കരയിടിഞ്ഞു പുഴ നികന്നു, മണല്‍ വാരി വാരി പുഴ വറ്റി. ഫെറി വന്നത് ഈയിടയ്ക്കാ. ബൈക്കും കാറും ഒക്കെ ഇപ്പോ ഈ വഴിയാ. പാലം വരുന്നുവെന്നു കേള്‍ക്കുന്നു. കുറെ നാളായി ഇങ്ങനെ ഈ പുല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍.

ആരോ‍ മറുകരയില്‍ നിന്ന് വിളിക്കുന്നുണ്ടോ,
കൂയ്.

Wednesday, July 16, 2008

നേരെ മുറിഞ്ഞ ആകാശം - കുടജാദ്രിയില്‍ നിന്ന്

Tuesday, July 15, 2008

വെയില്‍ എഴുതുന്നത് എന്തെന്നാല്‍

Followers

Visitors

Archives

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP