Monday, February 1, 2010

ഇലപ്പച്ച



ഒരു വിളിയില്‍ മുറിഞ്ഞ് പോയേക്കാവുന്ന നിശബ്ദത, ഏകാന്തത,
ഇരുട്ടിന്റെ ഒരു ഫ്രെയിമില്‍, ദീര്‍ഘ ചതുരങ്ങളുടെ വീട്
ഇരുട്ടില്‍ നിന്നൊരു ജാലകപ്പഴുത് ആകാശവും പച്ചയും തുറന്ന് തരും.
ഇനിയൊരിക്കലും വരില്ലെന്നാരോ പറഞ്ഞ വസന്തം വരും.

35 comments:

Kichu $ Chinnu | കിച്ചു $ ചിന്നു February 01, 2010 12:12 PM  

കലക്കന്‍! ഏറെ ഇഷ്‌ടപ്പെട്ടു

mukthaRionism February 01, 2010 1:57 PM  

ഇരുട്ടില്‍ നിന്നൊരു ജാലകപ്പഴുത് ആകാശവും പച്ചയും തുറന്ന് തരും.
ഇനിയൊരിക്കലും വരില്ലെന്നാരോ പറഞ്ഞ വസന്തം വരും.
ഒരു വിളിയില്‍ മുറിഞ്ഞ് പോയേക്കാവുന്ന നിശബ്ദത, ഏകാന്തത,
ഇരുട്ടിന്റെ ഒരു ഫ്രെയിമില്‍, ദീര്‍ഘ ചതുരങ്ങളുടെ വീട്....

ചിത്രം
നല്ലൊരു കവിത
കലക്കന്‍..
കലകലക്കന്‍..

ശ്രീലാല്‍ February 01, 2010 2:36 PM  

എന്തെല്ലാം ഋതുക്കളെ കൊണ്ടുവന്നു നീ എന്റെ ഈ ഇരുണ്ട മുറിയിലേക്ക്..
എന്റെ പ്രിയ ജാലകമേ… എന്റെ പ്രിയ ഒപ്പു കടലാസേ…

Unknown February 01, 2010 3:22 PM  

നൊമാദിന്റെ വെടിക്കെട്ട് പടം സൂപ്പർ

ബോഡർ ഇല്ലായിരുന്നെങ്കിൽ കിടിലാമായേനെ എന്നൊരു തോന്നൽ !!!

siva // ശിവ February 01, 2010 3:32 PM  

ഇരുള്‍മുറിയില്‍ നിന്നു തുറക്കുന്ന ജാലകത്തിനപ്പുറം പച്ചപ്പാണെന്ന് ഈ ചിത്രം കാണിച്ചു തന്നു. അതിനപ്പുറം വിശാലമായൊരാകാശമുണ്ടെന്ന് ഈ ചിത്രം എന്നെ ഓര്‍മ്മിപ്പിച്ചു.

സെറീന February 01, 2010 4:18 PM  

വെയില്‍ തൊട്ടു ഉയിരിടുന്ന പച്ച,
അതേ വെയില്‍ തൊട്ടു തൊട്ടു തന്നെ കരിയുന്ന പച്ച..

Prasanth Iranikulam February 01, 2010 4:41 PM  

സെറീനയാണോ ഇതിനു തുടക്കമിട്ടത്, അതോ നൊമാദോ
അതിപ്പോ ശ്രീലാലിലേക്കും ശിവയിലേക്കും പടര്‍‌ന്നു തുടങ്ങി,
ഈ ഫോട്ടോഗ്രാഫേഴ്സ് എല്ലാം കവികളായോ.. :-))))

ഒരേ ഒരു ചോദ്യം നൊമാദ്,ഈ ഫോട്ടോ എടുത്തിട്ടാണോ ഈ വരികളെഴുതിയത് അതോ വരികളെഴുതിയിട്ട് ചിത്രം പകര്‍‌ത്തിയോ?,ഏതായാലും രണ്ടും നന്നായിട്ടുണ്ട്.

പ്രതീക്ഷ തന്‍ കിരണങ്ങളെ തടുത്തുനിര്‍ത്തുന്ന പച്ച!
അതിനെ കരിച്ചുകളയാനുള്ള ഇരുട്ടിന്റെ ശ്രമവും പാഴില്‍!

( ഇനി ഞാന്‍‌ മാത്രമായിട്ടെന്തിനാ????)

Unknown February 01, 2010 4:55 PM  

വളരെ ഇഷ്ടപ്പെട്ടു ..



ഒരു കാര്യം . നേരെയുള്ള വീക്ഷണകോണ്‍ ആയിരുന്നെങ്കില്‍ കുറച്ചു കൂടി.നിശബ്ധതക്കും ഏകാന്തതയ്ക്കും ആഴം കൂടിയേനെ എന്നൊരു തോന്നല്‍ .. ഉയരം ഫ്രെമിന്റെ താഴ് ഭാഗത്ത്‌ കൂടുതല്‍ സ്ഥലം നല്‍കി ക്രമീകരിക്കാന്‍ ആയേനെ ..

വളരെ വ്യതസ്തമായ ചിന്ത.. വളരെ നല്ല ആശയം .. നല്ലതായി വന്നിരിക്കുന്നു ..

അഭി February 01, 2010 4:59 PM  

ഇരുട്ടിനപ്പുറം വിശാലമായ പച്ചപ്പുള്ള ഒരു ലോകം അല്ലെ

she February 01, 2010 6:01 PM  

കാപ്ഷനായി ചേര്‍ത്ത വരികള്‍ നന്നായിട്ടുണ്ട്. ആദ്യ പാതി രണ്ടാമതും (മറിച്ചും) ആയിരിക്കില്ലേ പറയാന്‍ വന്ന ആശയത്തെ കുറച്ചൂടെ നന്നായി പ്രതിഫലിപ്പിക്കുക എന്നൊരു സംശയം ഉണ്ട്.
നിശബ്ദതയില്‍ നിന്ന്, ഏകാന്തതയില്‍ നിന്ന്, പുറത്തേക്ക്, ആകാശത്തേക്ക്, പച്ചപ്പിലേക്കൊരു കിളിവാതില്‍.
സുന്ദരം.

ഇനി ഒരു ഓ.ടി: സെറീനയോ നൊമാദോ എന്നൊരു സംശയം പറഞ്ഞ ചങ്ങാതിയോടാ. ചങ്ങാതീ, ഫോട്ടൊഗ്രഫിയിലെ കവിത എന്നത് (മലയാളം ബ്ലോഗിലും) വിശാലമായ ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പുള്ള സംഗതി തന്നെ. കുറച്ചു കാലമായി ഈ വഴിക്കൊക്കെ കറങ്ങുന്നതിനാല്‍ ഈ കമന്റ് കണ്ട് അഭിപ്രായം പറയാതെ പോകാന്‍ പറ്റുന്നില്ല. അടിക്കുറിപ്പുകളോടു കൂടെയോ അല്ലാതെയോ കവിത തുളുമ്പുന്ന ചിത്രങ്ങള്‍ മലയാളം ബ്ലോഗില്‍ ഞാനാദ്യം കാണുന്നത് തുളസിയുടെ ബ്ലോഗിലാണ് (പഴയ പോസ്റ്റുകള്‍ - 2006/2007-ഒന്നു നോക്കിയാല്‍ മതി). ഫോട്ടൊയില്‍ കവിത ഉണ്ടാവണമെങ്കില്‍ ചുവട്ടില്‍ നാലു വരിയെഴുതണം എന്നത് നിര്‍ബന്ധമൊന്നുമില്ല. എങ്കിലും ചിലപ്പോള്‍ കവിത തുളുമ്പുന്ന അടിക്കുറിപ്പുകള്‍ ചിത്രത്തിന്റെ ചാരുത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും (അധികമായാല്‍ അമൃതും വിഷം എന്നത് അവിടെയും ആപ്ലിക്കബിള്‍ ആണെന്നതും മറന്നുകൂടാ). ആ വകുപ്പില്‍ തുളസിയെ പിന്‍‌തുടര്‍ന്നെത്തിയവരാണ് നൊമാദ്, ശ്രീലാല്‍, സെറീന ഇവരെല്ലാം. പിന്നെയും ഉണ്ട് പേരുകള്‍. ഒരു ഫോട്ടൊഗ്രാഫറായ താങ്കള്‍ക്ക് നല്ല ഫോട്ടോ ബ്ലോഗുകള്‍ മിക്കതും പരിചയം കാണുമെന്നതിനാല്‍ കൂടുതല്‍ പേരുകള്‍ ഒഴിവാക്കുന്നു.
പിന്നെ ഇപ്പോ ഈ കമന്റെഴുതുന്നത് താങ്കള്‍ പരാമര്‍ശിച്ച ആരോടെങ്കിലും പ്രത്യേക വിരോധമുണ്ടായിട്ടൊന്നുമല്ല കേട്ടോ. കവിതയോട്, ഫോട്ടൊഗ്രഫിയോട് ഏറെ ഇഷ്ടം ഉള്ള കൂട്ടത്തിലാണ് ഞാനും‍. ഈയിടെയായി പക്ഷം ചേര്‍ന്നുള്ള കൂട്ടുചേരലുകളുടെ സുഖമില്ലാത്ത രാഷ്‌ട്രീയമാണ് ബ്ലോഗില്‍ എമ്പാടും. അതുകൊണ്ട് പരിഗണിക്കപ്പെടേണ്ടുന്ന പേരുകള്‍ കാണാതെ പോകുന്നത് ശ്രദ്ധയില്‍പ്പെടുമ്പോ വല്ലപ്പോഴുമെങ്കിലും ഒരു കൂട്ടിച്ചേര്‍പ്പ്. അത്രേയുള്ളൂ‍.

നൊമാദ്: കമന്റ് വിഷയത്തേക്കാളുപരി ഒരു പരിധി വരെ വിഷയേതരമാണ്. ക്ഷമിക്കണം, ഇതിവിടെ വേണ്ടെങ്കില്‍ ഡിലീറ്റ് ചെയ്തോളൂ.

NISHAM ABDULMANAF February 01, 2010 7:18 PM  

ADIPOLI

Faisal Mohammed February 01, 2010 7:50 PM  

റൂള്‍ തേഡ് വിജയിക്കട്ടെ !! നല്ല പടം :)

പകല്‍കിനാവന്‍ | daYdreaMer February 01, 2010 11:39 PM  

Great Work.
കവിത!

Sarin February 02, 2010 12:24 AM  

അതി മനോഹര ദൃശ്യം
അടിപൊളി

mujeeb February 02, 2010 12:39 AM  

ചിത്രം മനോഹരം ചിത്രത്തോടൊപ്പം
വരികളും ചേര്‍ന്നപ്പോള്‍ അധി മനോഹരം
മനസ്സുകളുടെ ഇരുണ്ട അറകളിലേക്കു
വെളിച്ചം എങ്ങനെ കടക്കും ???

Unknown February 02, 2010 4:42 AM  

പതീക്ഷിപ്പിൻ ഒരു നാൾ വന്നണയുന്നതും കാത്ത്

വിനയന്‍ February 02, 2010 9:58 AM  

മനോഹരമായ ഒരു ഫ്രെയിം...
കവിതയെ പറ്റി പറയേണ്ടലോ! :)

aneeshans February 02, 2010 10:25 AM  

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

@ പ്രശാന്ത്/ഞാന്‍,

കുറിപ്പ്/കവിത ഫോട്ടോയുടെ ചോട്ടില്‍ ഇടുന്നത് ഒരു തരം സ്വാര്‍ത്ഥതയാണ് :) നമ്മുടെ മനസിലുള്ളത് കാഴ്ചക്കാരനും കാണണം എന്നൊരു (അതി)ആഗ്രഹം.മലയാളം ഫോട്ടോ ബ്ളോഗുകളില്‍ ആദ്യമായി ഫോട്ടോയ്ക്ക് കുറിപ്പുകള്‍ ചേര്‍ത്ത് പബ്ലീഷ് ചെയ്തത് തുളസി ആണെന്നാണ്
എനിക്ക് തോന്നുന്നത്.തുളസിയുടെ ബ്ളോഗ് കണ്ട് ആവേശം മുത്താണ് ഞാന്‍ ബ്ളോഗ് തുടങ്ങുന്നത് തന്നെ. തുളസിയുടെ ചിത്രങ്ങളുടെ പൂര്‍ണ്ണത കുറിപ്പുകളിലാണ്. പിന്നീട് വന്ന പലരും ആ പാത തന്നെ പിന്തുടരുകയാണ് ചെയ്തത്.

sreeni sreedharan February 02, 2010 11:08 AM  

dey,

kallayi?

aneeshans February 02, 2010 11:09 AM  

അതന്നെ

Prasanth Iranikulam February 02, 2010 1:36 PM  

@ഞാന്‍
ഞാന്‍‌ സെറീന, നൊമാദ്, ശ്രീലാല്‍ എന്നീ പേരുകള്‍ പരാമര്‍‌ശിച്ചത്‌ എനിക്കുമുന്‍പ് അവെരെഴുതിയ കമന്റുകള്‍ കണ്ടാണ്‌, അല്ലാതെ മറ്റുള്ളവരെ മറന്നിട്ടോ അല്ലെങ്കില്‍ പക്ഷം ചേര്‍‌ന്നിട്ടോ അല്ല.ആ കമന്റ് ഒരു തെറ്റിധാരണക്കിടയാക്കിയെങ്കില്‍‌ ക്ഷമിക്കൂ.

ഇവരുടെയെല്ലാം ബ്ലോഗുകള്‍ കണ്ട് ആവേശം മൂത്തിട്ടാണ്‌ ഞാനും ഒരു ബ്ലോഗ് തുടങ്ങിയത്,മുന്‍‌കാലങ്ങളിലേപ്പോലെ ക്രിയാത്മകമായ,ആത്മാര്‍‌തമായ കമന്റുകള്‍ വരും അതെന്റെ ഫോട്ടോഗ്രാഫിയെ സഹായിക്കും എന്ന പ്രതീക്ഷയോടെ.... എവിടെ? ഇന്ന്‌ കുറച്ച് critic കമന്റ് എഴുതുന്ന ആളായാല്‍‌ സ്വന്തം ബ്ലോഗിലെത്തുന്നവര്‍ കുറയുമോ അല്ലെങ്കില്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു കരുതുന്നവരാണധികവും.ചിലര്‍‌ക്കാകട്ടെ "സീനിയര്‍"ഫോട്ടോഗ്രാഫേഴ്സിന്റെ/ബ്ലോഗറുടെ ബ്ലോഗില്‍ ക്രിട്ടിക്ക് കമന്റ് എഴുതുവാന്‍ പേടിയും..കൂടെ താങ്കള്‍ സൂചിപ്പിച്ച "പക്ഷം ചേര്‍ന്നുള്ള കൂട്ടുചേരലുകളുടെ സുഖമില്ലാത്ത രാഷ്‌ട്രീയ"വും.ഒരു പക്ഷേ ഇതിലെല്ലാമുപരി ഒരുപാടു പേരും കൂട്ടുകാരായി കഴിഞ്ഞിരിക്കുന്നു, സ്വന്ത്ം കൂട്ടുകാരന്റെ ബ്ലോഗില്‍ അങ്ങിനെ ഒരു കമന്റിടാന്‍ ഒരു മടി,ഒരു വിഷമം...

- വീണ്ടും പറഞ്ഞു വന്ന വിഷയത്തില്‍ നിന്നു മാറി,എങ്കിലും 'ഞാന്‍' പറഞ്ഞപോലെ ഇതൊന്നും പറയാതിരിക്കാന്‍ വയ്യ!sorry

നൊമാദ്: ഞാന്‍ മനസ്സിലുദ്ദേശിച്ചത് തെറ്റിധരിക്കപ്പെടരുത് എന്നതുകൊണ്ട് ഈ കമറ്റിടുന്നു,ക്ഷമിക്കുക

aneeshans February 02, 2010 1:42 PM  

തീര്‍ച്ചയായും പ്രശാന്ത്. ഞാന്‍ യോജിക്കുന്നു

ലേഖാവിജയ് February 02, 2010 3:30 PM  

ഓരോ ഋതുവിനും ഓരോ മണമാണ്.ജനാല തുറന്നാല്‍ മാമ്പൂക്കളുടെ മണം.വേനല്‍..
ഇരുട്ടില്‍ നിന്നും പച്ചപ്പിലേക്കു തുറക്കുന്ന ഈ ചിത്രം എത്ര ഓര്‍മ്മകളാണ് കൊണ്ടു വന്നത്.

ഒപ്പുകടലാസിലെ ഏറ്റവും ഇഷ്ടമായ ഫോട്ടോ; അടിക്കുറിപ്പും.

nandakumar February 02, 2010 3:43 PM  

കവിതയില്‍ നിന്ന് ചിത്രത്തിലേക്ക് പോയപ്പോഴാണ് ഇഷ്ടപ്പെട്ടത്. ഒരു കവിതക്കു ചേര്‍ത്ത വിഷ്വല്‍ പോലെ ആസ്വദിക്കാനേ എനിക്കു സാധിച്ചുള്ളു.
(മറ്റു പലരും പറഞ്ഞപോലെ എന്തോ ‘ഒരു’ ‘ഫീല്‍’ ഫോട്ടോ[മാത്രം] കാണുമ്പോള്‍ എനിക്ക് കിട്ടിയില്ല. കമന്റുകള്‍ വായിച്ച് വീണ്ടു വീണ്ടും ചിത്രം നോക്കിയിട്ടും.)

Unknown February 02, 2010 7:08 PM  

നന്ദൻ പറഞ്ഞ അഭിപ്രായം തന്നെയാണ്‌ എനിക്കും തോന്നിയത്‌. കവിതയില്ലാതെ ആ ചിത്രം തന്നെ പോസ്റ്റ്‌ ചെയ്തിരുന്നുവെങ്കിൽ നൊമാദ്‌ ഉദ്ദ്യേശിച്ച ആ ഒരു ഫീൽ കിട്ടുമോ എന്ന് സംശയമുണ്ട്‌. വരികൾ നന്നായിരിക്കുന്നു..

​@പ്രശാന്ത്‌, പ്രശാന്ത്‌ പറഞ്ഞതിനോട്‌ ഞാനും 100% യോജിക്കുന്നു.

Kumar Neelakandan © (Kumar NM) February 02, 2010 7:46 PM  

ഒന്നൊഴികെ എല്ലാം അടച്ചുവച്ച പടം. :)

she February 03, 2010 5:56 AM  

പിന്നേം O.T. ആണ് നൊമാദെ, ക്ഷെമി (ഇനി വരില്ല)

പ്രശാന്ത്,
പറഞ്ഞതെല്ലാം കേട്ടു. താങ്കളുടെ ആദ്യ കമന്റ് വായിച്ചപ്പോ എനിക്കുണ്ടായ തെറ്റിദ്ധാരണ ഇപ്പോ മാറി, മറുപടിക്ക് നന്ദി (നൊമാദിനും). ഏറെക്കുറെ നിരുപദ്രവമായിരുന്ന ഒരു അഭിപ്രായത്തെ ഞാന്‍ interpret ചെയ്ത് ഒരു പരുവമാക്കിയോ? ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമ.

എന്നാലും “ക്രിയാത്മകമായ,ആത്മാര്‍‌തമായ കമന്റുകള്‍ വരും അതെന്റെ ഫോട്ടോഗ്രാഫിയെ സഹായിക്കും എന്ന പ്രതീക്ഷയോടെ....“ ഫോട്ടോബ്ലോഗുകളെ സമീപിക്കുന്ന ഒരാള്‍ എന്ന നിലക്ക് പ്രശാന്ത് ആദ്യമെഴുതിയ “ഇനിയിപ്പോ ഞാനായിട്ടെന്തിനാ????“ ആത്മഗതം ചേര്‍ന്നു പോകുന്നില്ല.

എന്തായാലും ഈ വിഷയത്തില്‍ ഇവിടിനി ചര്‍ച്ചക്കില്ല.
നന്ദി.

Prasanth Iranikulam February 03, 2010 12:20 PM  

ദാ "ഞാന്‍" പിന്നേം തെറ്റിധരിച്ചു,ഞാന്‍ മാത്രമായിട്ടെന്തിനാ വരികള്‍ എഴുതാതിരിക്കുന്നത് എന്നാണുദ്ദേശിച്ചത്. :-))

ഇനി ഈ ടോപ്പിക്കില്‍ ഇവിടെ മറുപടി എഴുതുന്നില്ല, ഞങ്ങള്‍(ഞാനും, ഞാനും) ആഗ്രഹിക്കുന്നത് ഒരേ സംഗതി തന്നെയാണ്‌ എന്നു മനസ്സിലായി, മലയാളം ബ്ലോഗിങ്ങിന്റെ ആ സുവര്‍‌ണ്ണ കാലഘട്ടത്തിലേപ്പോലെ നല്ല ചില എഴുത്തുകള്‍, ചിന്തകള്‍, ചിത്രങ്ങള്‍,ക്രിയാത്മകമായ മറുമൊഴികള്‍......അതെല്ലാം വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ....

@ഞാന്‍ - അനോണിമസ്(?) ആയിരുന്നിട്ടും വളരെ സഭ്യമായി, ക്രിയാത്മകമായി പ്രതികരിച്ച നിങ്ങളോടെനിക്ക് ബഹുമാനമുണ്ട്, ഒരു പക്ഷേ വളരേ പണ്ട് തുടങ്ങി ഈ ബൂലോകത്തുള്ള താങ്കളുടെ സാന്നിധ്യം ഇന്നത്തെ പല ബ്ലോഗുകളുടേയും കമന്റ് ബോക്സില്‍ അത്യാവശ്യം തന്നെ.ആശംസകള്‍.നന്ദി.

@നൊമാദ് - നന്ദി,ഇതൊക്കെ പറയാന്‍ ഈ കമന്റ് ബോക്സില്‍ ഇടം തന്നതിന്‌. :-)

മഴവില്ലും മയില്‍‌പീലിയും February 03, 2010 2:24 PM  

:).കവിതയും പടവും കൊള്ളാം ഞാന്‍ എന്നാ ഇങ്ങനെ ഒരു പടം എടുക്കുന്നെ.ഒരു കവിത എഴുതുന്നെ.

Sekhar February 04, 2010 5:46 AM  

simply beautiful

Kaippally February 08, 2010 4:18 PM  

ഇതിന്റെ പിന്നിലെ ചേതോവികാരം മനസിലാകുന്നില്ല.

സുകന്യ February 10, 2010 12:08 AM  

ഇരുട്ടില്‍ കഴിയുന്നവനേ വെളിച്ചത്തിന്റെ വില മനസ്സിലാകൂ.

jay March 13, 2010 4:44 PM  

nalla picture

neruda08 March 19, 2010 11:31 AM  

nanuthathu...ee jalakam pole...

നമത് December 28, 2010 10:18 PM  

ഇഷ്ടപ്പെടുന്നു. വിദൌട്ട് യുവര്‍ പെര്‍മിഷന്‍-)

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP