Thursday, December 31, 2009

unfoldingപുതുവര്‍ഷത്തിലേയ്ക്ക്,
പുതിയൊരു പുലരിയിലേയ്ക്ക്

Sreeni Sreedharan in the picture.

Sunday, December 13, 2009

കഥ പറയുമ്പോള്‍Bicycle stories 5

Friday, December 4, 2009

morning ragasവൃശ്ചികം

Wednesday, December 2, 2009

s t a r e.

Friday, November 20, 2009

Bicycle Stories - 4

Saturday, November 14, 2009

Bicycle Stories - 3

ചുവപ്പിലും പച്ചയിലും ഞാനും നീയുമെന്ന സാദ്ധ്യതകള്‍

പ്രായമായ ആരോ കൈ കുത്തി
മുട്ടിലിഴയും പോലെ കിതച്ചെത്തുന്ന
തീവണ്ടി നിങ്ങളാണെന്ന് തന്നെയോര്‍ക്കുക
സ്റ്റേഷനിലെത്തുമ്പോഴേക്കും
കാത്തിരിക്കുന്ന മര ബന്ചുകളും
പൊളിഞ്ഞ സിമന്റ് ഇരിപ്പിടങ്ങളും
പെട്ടെന്ന് എഴുന്നേല്ക്കും
ഉച്ചത്തിലും നിശബ്ദതയിലും
വിട വാക്കുകള്‍ ഉയരും

തിക്കി തിരക്കി അക്ഷമയോടെ
നിങ്ങളിലേക്ക് ഇരച്ച് കയറും
ഇറങ്ങിപ്പോകുന്നവരുടെ വഴി തടയും
വീടെത്താന്‍ വൈകുന്നവര്‍ പരാതിപ്പെടും
എന്ത് കിടപ്പാണിത്,
എന്താണ് പോകാത്തത്

ഇനിയുമുണ്ട് ചിലര്‍
വൈകിയെത്തുന്നവര്‍,
അവരുടെ ചിരികള്‍
മുന്നിരുട്ടില്‍ പാനീസ് വിളക്കിന്റെ
ചില്ലുമറകളില്‍ തെളിയും
കിന്നരിയും, കുടയും,
അത്തറിന്റെ മണവും

റെയിലുകള്‍ വരണ്ട
ചരല്‍പ്പാതകളില്‍ നീളും
പച്ചയും ചുവപ്പും നിറഞ്ഞ
മരങ്ങള്‍ നിറഞ്ഞ പാതയിലൂടെ
കുതിച്ച് പായും
കച്ചയഴികെ ചിനച്ച്
മരങ്ങളില്‍ കാറ്റ് പിടിക്കും,
തടുക്കപ്പായില്‍ നമസ്കരിച്ച്
ചിറക് കുടയും

എവിടേയും നിര്‍ത്താതെ ആരുമിറങ്ങാതെ
ഓടിക്കൊണ്ടേയിരിക്കുന്ന തീവണ്ടി,
അതില്‍ പനിയേറ്റ വീടു പോലൊരു
കമ്പാര്‍ട്ട്മെന്റ്

Friday, November 13, 2009

Bicycle Stories - 2

Thursday, November 12, 2009

Bicycle Stories - 1

Where Do The Children Play

Wednesday, October 21, 2009

un'titled at the moment
next of fade'd

Sunday, October 18, 2009

രണ്ട് മരങ്ങള്‍ക്കിടയിലെ ദൂരം

ഇല കൊഴിഞ്ഞ മരത്തിനും
നിറയെ പച്ചപ്പുള്ള മരത്തിനും
ഇടയിലാണെന്റെ വീട്
നീലയില്‍ മഞ്ഞ നിറമുള്ള തൂവലൊരെണ്ണം
കളഞ്ഞ് കിട്ടിയതീ വഴിയില്‍ നിന്നാണ്
കത്തുന്ന വേനലില്‍ നിന്ന്
തളിര്‍ക്കാലം നോക്കി പറന്ന
പക്ഷി പൊഴിച്ചതാവാം

അടര്‍ന്നു പോവാതെ
വേരുകളാഴ്ത്തിയൊരു തൂവല്‍
ജലത്തില്‍ തെന്നിത്തെറിക്കും പോലെ
കാറ്റൊഴുക്കെടുത്തു
ആരുടെ ചൂണ്ടക്കുരുക്കാവാം

ജനല്‍ചില്ലിനപ്പുറമൊരു മിടിപ്പ്
ഇന്നലെയോളം കാണാത്ത
നീലയില്‍ മഞ്ഞ നിറമുള്ളൊരാളാരോ,
ഏതോ പുരാതനമായ ഭാഷയില്‍ പറഞ്ഞു
"എന്റെയാണത് തിരികെ തരൂ"

ഇല കൊഴിഞ്ഞ മരത്തിന്റെ പിന്‍ വിളിയില്‍
ഊരിയെറിഞ്ഞതാണെന്നെത്തന്നെയെന്ന്
സങ്കടങ്ങളുടെ കടും കയ്പ്

അടുത്തെങ്ങുമില്ല വെയില്‍, പൂക്കള്‍
വീടെത്തും മുന്‍പേ പിരിഞ്ഞു പോയവര്‍,
പക്ഷി അല്ലെങ്കില്‍ തൂവല്‍.
അങ്ങനെ എന്തൊക്കെ തിരികെയെടുക്കും നമ്മള്‍

Thursday, October 15, 2009

അകത്തും പുറത്തുമായി ഒരു വാക്ക്

പ്ലാറ്റ്ഫോം രണ്ടിലൂടെ
തിരുവനന്തപുരം-മംഗലാപുരം കടന്നു പോയി
പ്ലാറ്റ്ഫോം ഒന്നിലിരുന്നാല്‍ കാണാം
അടച്ചിട്ടതും അടയ്ക്കാത്തതുമായ ജാലകങ്ങള്‍
ധ്യാനത്തിലെന്ന പോലെ
ജനല്‍കമ്പികളില്‍ തല ചേര്‍ത്തിരിക്കുന്നവര്‍ ,
കൈ ചെവിയിലേക്ക് ചേര്‍ത്ത് കണ്ണടച്ചിരിക്കുന്ന നിശബ്ദര്‍
ആര്‍ക്കോ ചെവിയോര്‍ക്കുന്നവര്‍
അദൃശ്യമായ വള്ളികള്‍ കൊണ്ട്
ആകാശങ്ങളിലെവിടെയോ
കൊരുത്തിട്ടുണ്ട് ഓരോ ബോഗിയും
അച്ഛന്‍ , അമ്മ, അനിയത്തി, കാമുകി, കാമുകന്‍
ഒരു മനുഷ്യനു ഭൂമിയില്‍
സാധ്യമായ ബന്ധങ്ങളൊക്കെയും
കാണാച്ചരടിലൂടെ വേഗതയില്‍
പായുന്ന തീവണ്ടിയിലേക്ക്
കണക്ട് ചെയ്തിരിക്കുന്നു.

ചിലപ്പോള്‍ ശബ്ദം മുറിഞ്ഞ് അറ്റു പോകും, രണ്ടാകും
പാളങ്ങളില്‍ മുറിഞ്ഞ് ശിരസ്സുമുടലും വേര്‍പെടും പോലെ

Monday, October 12, 2009

കാണാതായവരുടെ അടയാളങ്ങള്‍

അടിക്കടി വളരുന്ന മഴയില്‍
പോവേണ്ട ബസ് കാത്ത് നില്‍ക്കുന്നു
നോക്കി നോക്കിയിരിക്കെ
അര്‍ദ്ധരാത്രിയാവുന്നു
വഴിയറ്റത്തെ വളവില്‍ കാഴ്ച ഉറപ്പിക്കുന്നു
എന്നും പോലെ അത് സമയത്ത് വരുന്നില്ല
എപ്പോഴും പോലെ കാത്ത് നില്‍ക്കുന്നു

കുറെ പേര് കടന്ന് പോകുന്നു
കാറില്‍, സ്കൂട്ടറില്‍, സൈക്കിളില്‍
എന്നാലും നമ്മള്‍ കാത്ത് നില്‍ക്കുന്നു
ഒട്ടും മുഷിപ്പില്ലാതെ
പേരറിയാത്തവരെ നോക്കി
ചിരിക്കുന്നു.

ക്രമം തെറ്റിയ ഒരു വൈഡ് ഷോട്ടില്‍
നെടുകെ കുറുകെ നിഴലുകളെ നിരത്തി
ടെലഫോണ്‍ പോസ്റ്റുകള്‍,
ഇലക്ട്രിക് കമ്പികള്‍,
മഞ്ഞ വെട്ടം,കുടചൂടിയവരുടെ സില്‍ഹൌട്ടുകള്‍

അവസാനത്തെ ബസ് നനഞ്ഞെത്തുന്നു
പെട്ടെന്ന് ജീവിതങ്ങളെല്ലാം കയറിപ്പോകുന്നു
ബസ് സ്റ്റോപ്പ് ശൂന്യമായി ഒറ്റയ്ക്കിരിക്കുന്നു
രാവിലെ ആളുകളെത്തും വരെ ഏകനാണെന്ന്
ആശങ്കപ്പെടുന്നു, പേടിക്കുന്നു.
തെരുവുകളിലേയും, അടുത്ത കെട്ടിടങ്ങളിലേയും
വിളക്കുകള്‍ പൊടുന്നനെ അണഞ്ഞു പോകുന്നു

ആളുകളെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു

Tuesday, September 29, 2009

Last Conversation with the Sky

Thursday, September 24, 2009

നോട്ടംഇങ്ങനെയാണോ
കാണപ്പെടാന്‍ പോകുന്നതെന്ന്
ഭാവിയിലേക്ക്
ഒരു തുറിച്ചുനോട്ടം,

ഇമ്മട്ടിലാണോ
ഇന്നലെയുമുണ്ടായിരുന്നതെന്ന്
ഭൂതത്തിലേക്ക്
ഒരു ഒളിഞ്ഞുനോട്ടം,

ഇതിലടങ്ങിയിട്ടില്ലാത്തതും
ആരെങ്കിലുമൊക്കെ
കാണുന്നുണ്ടാവുമെന്ന്
വര്‍ത്തമാനത്തിലേക്ക്
പരതിനോട്ടവുമുണ്ടാകും.


ലാപുടയുടെ കവിത

Monday, September 21, 2009

fade'D

Saturday, September 12, 2009

പിന്നെ വെയിലടര്‍ന്ന് വീണു
കളഞ്ഞ് പോകുന്നവരും
അടര്‍ത്തി മാറ്റപ്പെടുന്നവരും
കണ്ട്മുട്ടാറുണ്ട്
കൊഴിഞ്ഞ ഇലയെപ്പോലെ, ദൈവം
ഒറ്റയ്ക്കാക്കിപ്പോയ വേറെ എന്തുണ്ട് ?

Thursday, September 10, 2009

ഇലജന്മം

Friday, September 4, 2009

നമ്മളിലാരാ അച്ഛാ മോന്‍മറവിയില്‍ എവിടെയോ ഒരച്ഛന്‍

Wednesday, August 19, 2009

വെയില്‍ വഴിയില്‍.

Wednesday, August 5, 2009

ശേഷം ആട്ടവിളക്കൊഴിഞ്ഞു.

Thursday, July 30, 2009

നിഴലാവര്‍ത്തനംനേരിനും, അതിന്റെ മറുകരയ്ക്കുമിടയിലെ ജലത്തോളം നേര്‍ത്ത ഭൂതലങ്ങള്‍ !

Monday, June 29, 2009

മഴ തന്‍ മറ്റേതോ മുഖം - II

Tuesday, June 23, 2009

നനഞ്ഞുവോ ?

Monday, June 15, 2009

തിരികെയെത്തുന്ന യാത്രകള്‍

photo updated

Sunday, June 7, 2009

മഴ തന്‍ മറ്റേതോ മുഖം*


*വിജയ ലക്ഷ്മിയുടെ കവിത

Thursday, May 28, 2009

ആകാശമൊരു ചാഞ്ഞ മേല്‍ക്കൂര

Thursday, May 21, 2009

എന്റെ പ്രണയമേ, എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്.*


मैं और मेरी तन्हाई
अक्सर यह बातें करते हैं
तुम होती तो कैसा होता, तुम यह कहती, तुम वो कहती
तुम इस बात पे हैरान होती, तुम उस बात पे कितनी हंसती
तुम होती तो ऐसा होता, तुम होती तो वैसा होता
मैं और मेरी तन्हाई
अक्सर यह बातें करते हैं
*ടൈറ്റില്‍, വി ജി തമ്പിയുടെ വരികള്‍

Wednesday, May 20, 2009

ദക്ഷയാഗം

Tuesday, May 19, 2009

യാത്രാമൊഴി.ആരുടെ യാത്രാ മൊഴികളാണിങ്ങനെ
പറഞ്ഞു തീരാത്തൊരു വാക്കിന്റെ നിറം പടര്‍ത്തുന്നത്?

Wednesday, May 6, 2009

ആകാശത്തേക്ക് എത്ര ദൂരംനിറമെല്ലാം പോയ ആകാശത്തിനു നിറങ്ങള്‍ കൊടുക്കാനാവും!

Saturday, May 2, 2009

വലയെറിയുമ്പോള്‍

Friday, May 1, 2009

മേഘങ്ങളുടെ വീട്കുമ്പളങ്ങി,ആഞ്ഞിലിത്തറ.

Friday, April 24, 2009

കാഴ്ചയുടെ അതിരുകള്‍

Tuesday, April 21, 2009

കുടത്തുമ്പിലെ മഴ

Friday, April 17, 2009

പൂച്ചിരി

Tuesday, April 7, 2009

ഞാനുമുണ്ട്!

Sunday, April 5, 2009

വെയില്‍ വഴി

Friday, April 3, 2009

some thing called life !Click for a bigger view

only redPrimary Colours, a national artists’ camp in Kochi, has Adivasi painters from Manipur, Andhra Pradesh, Maharashtra, Gujarat, Bihar and Rajasthan demonstrating their work and paintings.

read it here

Thursday, April 2, 2009

എഴുന്നേറ്റു നില്‍ക്കാനുള്ള നിഴലിന്റെ ആഗ്രഹമാണ് മരം*


Photo upadated

*വീരാന്‍ കുട്ടിയുടെ കവിത

Sunday, March 29, 2009

ഒരാള്‍ !
Get this widget | Track details | eSnips Social DNA

Saturday, March 28, 2009

earthhourCitizens from across 85 Countries in over 800 cities around world are switching their lights off on March 28th for one hour, from 8.30 PM to 9.30 PM, to raise their voice against climate change. Tell your family, friends and colleagues. Ask them to join in and switch off for a healthy planet. - EARTH HOUR.

Wednesday, March 25, 2009

6!

Tuesday, March 24, 2009

കാറ്റിന്‍ ജലാര്‍ദ്രമാം വിശറിയില്‍...

Wednesday, March 18, 2009

ഇലയുടെ ഓര്‍മ്മ
വേനലില്‍ മറവിയിലാര്‍ദ്രമായ്‌
ഒഴുകുമീ പാതിരാ മഴവിരലായ്‌
ലോലമായ്‌ ഇലയുടെ ഓര്‍മ്മയില്‍
തടവു നീ നോവെഴും വരികളുമായി


Get this widget | Track details | eSnips Social DNA


(റഫീക്ക് അഹമ്മദിന്റെ കവിത
സംഗീതം - ശ്രീവത്സന്‍ ജെ മേനോന്‍
അമലിന്റ്റെ ശബ്ദം
സിനിമ - ലാപ്ടോപ്പ് )

Tuesday, March 17, 2009

ദൃക്സാക്ഷികാഴ്ച - കാഴ്ചക്കാരന്‍ - മൂന്നാമതൊരാള്‍

Sunday, March 15, 2009

തീ

Saturday, March 14, 2009

നനയുന്നതിനും മുന്നേ പെയ്തു തീരുന്ന മഴവേനല്‍ മഴയ്ക്ക് എന്തുമാവാം
പെട്ടെന്ന് ആര്‍ത്തിരമ്പി പെയ്യാം, നനയ്ക്കാം
നനഞ്ഞ് തീരും മുന്നേ പെയ്തൊഴിയാം.

Thursday, March 12, 2009

poignant days
മഞ്ഞുകാലത്തൊറ്റയ്ക്ക്‌-
ഒരുനിറം മാത്രമായ ലോകത്ത്‌
കാറ്റിന്നൊച്ച കേൾക്കുന്നു.

ഹൈക്കു ( പരിഭാഷ ബ്ലോഗില്‍ നിന്ന് )

Monday, March 9, 2009

മുസാഫിര്‍
നിന്‍റെ, എപ്പോഴോ എന്റേതുമായിരുന്ന
നഗരത്തിലാണ് ഞാന്‍,
അതേ പ്ലാറ്റ് ഫോമില്‍ മൂന്നാം നമ്പര്‍
ഗേറ്റിനടുത്തു ഞാനുണ്ട്.

ഉള്ളിലെ ശിഖരങ്ങളെല്ലാം കുലുക്കി ഉണര്‍ത്തി
ഒരു തീവണ്ടി പാഞ്ഞു പോയി,
പുലരുവോളം കാത്തിട്ടും നീ വന്നില്ലെങ്കില്‍,
വെയില്‍ വീണ പാളങ്ങള്‍ക്കൊപ്പം
ഞാന്‍ മടങ്ങി പോകും


ഗുലാം അലി പാടുന്നു.
'हम तेरे शहर में आए हैं मुसाफिर की तरह
बस एक बार मुलाकात का मौका दे दो'

Get this widget | Track details | eSnips Social DNA

Friday, March 6, 2009

പൂരംനിങ്ങടെ ഗള്‍ഫില്‍ ഇതൊക്കെ ഉണ്ടോ :) ?
ചോദ്യം എല്ലാര്‍ക്കുമല്ലാട്ടോ. ഒരാള്‍ക്ക്

Followers

Visitors

Archives

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP