കാണാതായവരുടെ അടയാളങ്ങള്‍
അടിക്കടി വളരുന്ന മഴയില്‍
പോവേണ്ട ബസ് കാത്ത് നില്‍ക്കുന്നു
നോക്കി നോക്കിയിരിക്കെ
അര്‍ദ്ധരാത്രിയാവുന്നു
വഴിയറ്റത്തെ വളവില്‍ കാഴ്ച ഉറപ്പിക്കുന്നു
എന്നും പോലെ അത് സമയത്ത് വരുന്നില്ല
എപ്പോഴും പോലെ കാത്ത് നില്‍ക്കുന്നു
കുറെ പേര് കടന്ന് പോകുന്നു
കാറില്‍, സ്കൂട്ടറില്‍, സൈക്കിളില്‍
എന്നാലും നമ്മള്‍ കാത്ത് നില്‍ക്കുന്നു
ഒട്ടും മുഷിപ്പില്ലാതെ
പേരറിയാത്തവരെ നോക്കി
ചിരിക്കുന്നു.
ക്രമം തെറ്റിയ ഒരു വൈഡ് ഷോട്ടില്‍
നെടുകെ കുറുകെ നിഴലുകളെ നിരത്തി
ടെലഫോണ്‍ പോസ്റ്റുകള്‍,
ഇലക്ട്രിക് കമ്പികള്‍,
മഞ്ഞ വെട്ടം,കുടചൂടിയവരുടെ സില്‍ഹൌട്ടുകള്‍
അവസാനത്തെ ബസ് നനഞ്ഞെത്തുന്നു
പെട്ടെന്ന് ജീവിതങ്ങളെല്ലാം കയറിപ്പോകുന്നു
ബസ് സ്റ്റോപ്പ് ശൂന്യമായി ഒറ്റയ്ക്കിരിക്കുന്നു
രാവിലെ ആളുകളെത്തും വരെ ഏകനാണെന്ന്
ആശങ്കപ്പെടുന്നു, പേടിക്കുന്നു.
തെരുവുകളിലേയും, അടുത്ത കെട്ടിടങ്ങളിലേയും
വിളക്കുകള്‍ പൊടുന്നനെ അണഞ്ഞു പോകുന്നു
ആളുകളെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു
4 comments:
എനിയ്ക്കിഷ്ടമുള്ള കവിതകളൊക്കെ നീ ഡിലീറ്റ് ചെയ്തതില്ലേ ദുഷ്ടാ
അഭീ :)
നന്നായി, മാഷേ
ഇങ്ങനേം ഫോട്ടം പിടിക്കാം ന്ന്, ല്ലെ?
Post a Comment