രണ്ട് മരങ്ങള്‍ക്കിടയിലെ ദൂരം
ഇല കൊഴിഞ്ഞ മരത്തിനും
നിറയെ പച്ചപ്പുള്ള മരത്തിനും
ഇടയിലാണെന്റെ വീട്
നീലയില്‍ മഞ്ഞ നിറമുള്ള തൂവലൊരെണ്ണം
കളഞ്ഞ് കിട്ടിയതീ വഴിയില്‍ നിന്നാണ്
കത്തുന്ന വേനലില്‍ നിന്ന്
തളിര്‍ക്കാലം നോക്കി പറന്ന
പക്ഷി പൊഴിച്ചതാവാം
അടര്‍ന്നു പോവാതെ
വേരുകളാഴ്ത്തിയൊരു തൂവല്‍
ജലത്തില്‍ തെന്നിത്തെറിക്കും പോലെ
കാറ്റൊഴുക്കെടുത്തു
ആരുടെ ചൂണ്ടക്കുരുക്കാവാം
ജനല്‍ചില്ലിനപ്പുറമൊരു മിടിപ്പ്
ഇന്നലെയോളം കാണാത്ത
നീലയില്‍ മഞ്ഞ നിറമുള്ളൊരാളാരോ,
ഏതോ പുരാതനമായ ഭാഷയില്‍ പറഞ്ഞു
"എന്റെയാണത് തിരികെ തരൂ"
ഇല കൊഴിഞ്ഞ മരത്തിന്റെ പിന്‍ വിളിയില്‍
ഊരിയെറിഞ്ഞതാണെന്നെത്തന്നെയെന്ന്
സങ്കടങ്ങളുടെ കടും കയ്പ്
അടുത്തെങ്ങുമില്ല വെയില്‍, പൂക്കള്‍
വീടെത്തും മുന്‍പേ പിരിഞ്ഞു പോയവര്‍,
പക്ഷി അല്ലെങ്കില്‍ തൂവല്‍.
അങ്ങനെ എന്തൊക്കെ തിരികെയെടുക്കും നമ്മള്‍
10 comments:
നിന്റെ രണ്ടാം അവതാരം കലക്കി വരുന്നുണ്ടെടാ മോനെ!
തിരിഞ്ഞു നോക്കണ്ട ....
നീ തുളുമ്പുന്നു.
മേലേതില്‍ പറഞ്ഞത്...മോനെ! :)
കവിത ഇഷ്ടായി :)
കൊള്ളാം.... :)
:)
നന്നായി, മാഷേ
അടിപൊളി ..അതിലും വലുത് പറയാനില്ല
അങ്ങനെ എന്തൊക്കെ തിരികെയെടുക്കും നമ്മള്‍
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
da matavane nee thirichu vannathenthada ennod parayanjath
Post a Comment