Thursday, October 15, 2009

അകത്തും പുറത്തുമായി ഒരു വാക്ക്

പ്ലാറ്റ്ഫോം രണ്ടിലൂടെ
തിരുവനന്തപുരം-മംഗലാപുരം കടന്നു പോയി
പ്ലാറ്റ്ഫോം ഒന്നിലിരുന്നാല്‍ കാണാം
അടച്ചിട്ടതും അടയ്ക്കാത്തതുമായ ജാലകങ്ങള്‍
ധ്യാനത്തിലെന്ന പോലെ
ജനല്‍കമ്പികളില്‍ തല ചേര്‍ത്തിരിക്കുന്നവര്‍ ,
കൈ ചെവിയിലേക്ക് ചേര്‍ത്ത് കണ്ണടച്ചിരിക്കുന്ന നിശബ്ദര്‍
ആര്‍ക്കോ ചെവിയോര്‍ക്കുന്നവര്‍
അദൃശ്യമായ വള്ളികള്‍ കൊണ്ട്
ആകാശങ്ങളിലെവിടെയോ
കൊരുത്തിട്ടുണ്ട് ഓരോ ബോഗിയും
അച്ഛന്‍ , അമ്മ, അനിയത്തി, കാമുകി, കാമുകന്‍
ഒരു മനുഷ്യനു ഭൂമിയില്‍
സാധ്യമായ ബന്ധങ്ങളൊക്കെയും
കാണാച്ചരടിലൂടെ വേഗതയില്‍
പായുന്ന തീവണ്ടിയിലേക്ക്
കണക്ട് ചെയ്തിരിക്കുന്നു.

ചിലപ്പോള്‍ ശബ്ദം മുറിഞ്ഞ് അറ്റു പോകും, രണ്ടാകും
പാളങ്ങളില്‍ മുറിഞ്ഞ് ശിരസ്സുമുടലും വേര്‍പെടും പോലെ

4 comments:

നന്ദ October 16, 2009 3:41 AM  

യാത്രയില്‍ ഒരു MP3 player എങ്കിലും കരുതണം, അല്ലേ?

lakshmy October 17, 2009 12:24 AM  

നന്നായിരിക്കുന്നു വരികൾ

Thallasseri October 17, 2009 5:59 PM  

നല്ല വിഷയം. നല്ല വരികള്‍.

ചന്ദ്രകാന്തം October 21, 2009 12:52 PM  

തീ വണ്ടി..!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP