Saturday, November 29, 2008
Thursday, November 27, 2008
Wednesday, November 26, 2008
Monday, November 24, 2008
നിഴല്‍ കാണാതെയാകുവോളം
തമിഴ് നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ കേരളം വിട്ടപ്പോഴാണ് ഒറീസയില്‍ നിന്നും, ബീഹാറില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങിയത്.പക്ഷേ ഇപ്പോള്‍ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിട്ടുള്ള അനിശ്ചിതത്വം കാരണം പല നിര്‍മ്മാതാക്കളും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യമാണ്. അഞ്ഞൂറില്‍ പരം ആളുകള്‍ പണി ചെയ്തിരുന്ന പല പണിയിടങ്ങളിലും തൊഴിലാളികളുടെ എണ്ണം 70 ശതമാനത്തിലേറെ വെട്ടിക്കുറച്ചിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലില്ലാതെ ആയി.വളരെയധികം തൊഴിലാളികള്‍ തിരികെ പോവാനുള്ള ശ്രമത്തിലാണ്.കേരളത്തില്‍ ഏറ്റവും അധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന് കൊച്ചിയെ ആണ് വ്യാവസായിക മാന്ദ്യം എറ്റവും അധികം ബാധിച്ചിരിക്കുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറൈന്‍ ഡ്രൈവിലും പരിസരങ്ങളിലും ബഹുഭാഷക്കാരുടെ തിരക്കാണ് ഇപ്പോള്‍.പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. തിരക്കിനിടയിലെ ഒരു ഒറ്റപ്പെട്ട കാഴ്ച.
Posted by aneeshans at 1:23 PM 12 comments