പടത്തിനൊരു ‘ഇദുണ്ട്’ എന്റെ സിനിമയിൽ അസിസ്റ്റന്റ് ക്യാമറാമാനാവുന്നോ? എത്രനേരമായി.. തുടങ്ങിയ കാൽപ്പനിക സംഗതികൾ പക്ഷേ സെറ്റിൽ മിണ്ടി പോവരുത്...! കമ്മൽ പൂവിന്റെ പടത്തിനെ കോൺ തെറ്റിച്ചെടുത്തിട്ട് എത്രനേരമായെന്ന് നമ്മളോട് ...!!!
നീ ഇപ്പോഴും പുറത്തുതന്നെ കാത്തുനില്‍ക്കയാണെന്ന് എനിക്കറിയാം.. എങ്കിലും ഞാന്‍ ജാലകങ്ങള്‍ വലിച്ചടച്ചിരിക്കയാണ്... അടഞ്ഞ ജാലകത്തിനകത്ത്, ഈ ഇരുട്ടു മുറിയില്‍ എന്റെ ഹൃദയം വെമ്പുകയാണെന്നു നീ അറിയുക... നീ ഇപ്പോഴും പഴയ നീ തന്നെയാണെന്ന് എനിക്കറിയാം എങ്കിലും... ഈ ജാലകങ്ങള്‍ ഞാന്‍ ഇനിയൊരിക്കലുംതുറക്കില്ല കാരണം... ഞാനിപ്പോള്‍ പഴയ ഞാനല്ല...
ഏതോ പകലിൻ നിശ്ചലത ഒറ്റപ്പെട്ടു പോയൊരു വെയിൽപ്പാളി ആയിരം വാക്കുകൾ ഉള്ളിലൊളിപ്പിച്ച വെളിച്ചം മുറുക്കിയ സമദൂരങ്ങൾ കണ്ണുകൾ തുറന്നു. അകലെ, ആദ്യകാഴ്ചയെ മങ്ങലേൽപിക്കാത്ത ഒരേയൊരു കറുത്തവെളിച്ചം ഇടതൂർന്ന ജനാലക്കണ്ണുകളിലെ നിഴൽച്ചുവരിൻ അപാരത അറിയാതവൾ നോക്കിനിന്നു. പൊള്ളിവിയർത്തൊരു വെയിലിൻ തണൽ അവൾക്കായി, അവർക്കായി ചില്ല പടർത്തുന്നതറിയാതെ !
37 comments:
വസന്തം വിരല്‍ നീട്ടുന്നു
ജനലൊന്നു തുറക്കുമോ?
ഞാന്‍ കാത്തു കാത്തു നില്‍പ്പൂ...
ഇല മണക്കുന്നു
കൂത്താടിച്ചിച്ചെടിയേ എന്റെ അടഞ്ഞമുറിയില്‍
നിന്റെയില മണക്കുന്നു
:)
നല്ല പൊക്കമുള്ള പടം.
അനിലൻ ഇതുപോലെ കമന്റെഴുതണ്ട
വല്ലപ്പോഴും കവിത എഴുതിയാൽ മതി. അറിയാവുന്നുള്ള പണി അതാ ;)
അല്ലെങ്കിൽ ഇതുപോലെ പൊക്കമുള്ള പടമെന്നോ കനമുള്ള പടമോ എന്നൊക്കെ പറയണം ;)
EXOTIC ! Excellent! great angle!good lighting! but what is missing is "NOTHING" too good man!
പടത്തിനൊരു ‘ഇദുണ്ട്’ എന്റെ സിനിമയിൽ അസിസ്റ്റന്റ് ക്യാമറാമാനാവുന്നോ? എത്രനേരമായി.. തുടങ്ങിയ കാൽപ്പനിക സംഗതികൾ പക്ഷേ സെറ്റിൽ മിണ്ടി പോവരുത്...! കമ്മൽ പൂവിന്റെ പടത്തിനെ കോൺ തെറ്റിച്ചെടുത്തിട്ട് എത്രനേരമായെന്ന് നമ്മളോട് ...!!!
നൊമാദാ, എനിക്ക് ഒരു പാട്ട് പാടാന്‍ തോന്നുന്നു..പക്ഷേ വരികള്‍ ഒന്നും വരുന്നില്ല. എങ്കിലും ഒരു പാട്ട് പാടാന്‍ തോന്നുന്നു...
നല്ല പൊക്കമുള്ള പടം എന്നുവച്ചാല്‍ കാഴ്ചക്കാരനെ പൊക്കിയെടുത്ത് എങ്ങോ കൊണ്ടുപോകുന്ന പടം എന്നല്ലെ കുമാറേട്ടന്‍ ഉദ്ദേശിച്ചത്. കറക്റ്റ്.
Excellent photography!
ഞാന്‍ എന്താ പറയണ്ടതെന്നു അങ്ങ് പറഞ്ഞാല്‍ മതി...എന്റെ വായില്‍ ഒന്നും വരുന്നില്ല..
എന്നാലും പറയുവാ കിടു പടം..
വസന്തം വന്നതറിയാതെ
ആരോ ജാലകങ്ങളടച്ചു തഴുതിട്ടിരിക്കുന്നു. മനോഹരമായ ചിത്രം.
ശരി കുമാരേട്ടാ! :)
ഒളിഞ്ഞു നോട്ടം :)
എത്ര നേരമായെന്ന് കൃത്യമായറിയില്ല നൊമാദ്‌ജീ. ഇഷ്ടമായതോണ്ട് കുറേ നേരം നോക്കിയിരുന്നു :)
എത്ര നേരമായി
ഈ ചിത്രംതന്നെ നോക്കി നോക്കിയിരിക്കുന്നു..:)
എന്റെ സിനിമയിലേക്ക് പോരുന്നോ മെയിന്‍ കാമറാമാന്‍തന്നെയാക്കം ;)
great....great...great....
kidilan framing,,liked this one
ഒരുകയ്യില്‍ പച്ചയും വെയിലും വെള്ളവും
മറുകയ്യില്‍ ഇരുളുകലങ്ങിയ നിഴലും
മെല്ലിച്ചിളം റോസു ചുണ്ടില്‍ ചെറുചിരിയും
കിടു!
നല്ല ആങ്കിൾ... :)
തുറക്കുമോയെന്ന്...
എത്ര നേരമായ് ഞാന്‍ കാത്ത് കാത്ത് നില്‍പ്പൂ എന്നു പാടാന്‍ തോന്നുന്നു.:)
എന്തു രസമുള്ള പടം..
Ahaa!! different angle. nice
Excellent Perspective!!!!
Nice photo.
അകത്തു അവളുണ്ടാകുമോ ...
എത്ര നേരമായി?
അല്ലാ, എത്ര നാളായി ഒപ്പുകടലാസ്സില്‍ ഒരു പടം വന്നിട്ട്!!!
Great and different snap
Amazing shot of a very normal plant.
അനിലേട്ടനേയോ നന്ദനയേയോകൊണ്ട് ഒരു കവിത എഴുതിപ്പിക്കാമായിരുന്നു ;)
<3
ഒത്തിരി നേരമായോ ?
ഞാനൊന്നും അറിഞ്ഞില്ല ; ജനാലകള്‍ അടഞ്ഞു കിടക്കുകയായിരുന്നു..
wow :)
ഇതാണ് പടം, ഇതുവരെ കണ്ടതൊന്നും അതല്ലായിരുന്നു !!I have never seen this type angle n work!!superb!~!
nice perspective.
നീ ഇപ്പോഴും പുറത്തുതന്നെ കാത്തുനില്‍ക്കയാണെന്ന് എനിക്കറിയാം..
എങ്കിലും ഞാന്‍ ജാലകങ്ങള്‍ വലിച്ചടച്ചിരിക്കയാണ്...
അടഞ്ഞ ജാലകത്തിനകത്ത്,
ഈ ഇരുട്ടു മുറിയില്‍
എന്റെ ഹൃദയം വെമ്പുകയാണെന്നു
നീ അറിയുക...
നീ ഇപ്പോഴും പഴയ നീ തന്നെയാണെന്ന് എനിക്കറിയാം
എങ്കിലും...
ഈ ജാലകങ്ങള്‍ ഞാന്‍ ഇനിയൊരിക്കലുംതുറക്കില്ല
കാരണം...
ഞാനിപ്പോള്‍ പഴയ ഞാനല്ല...
എത്തിനോക്കാന്‍ ആശയുണ്ടെനിക്ക്
നിന്‍റെ ചിത്രവീട്ടിലേക്ക്........
ഏതോ പകലിൻ നിശ്ചലത
ഒറ്റപ്പെട്ടു പോയൊരു വെയിൽപ്പാളി
ആയിരം വാക്കുകൾ ഉള്ളിലൊളിപ്പിച്ച
വെളിച്ചം മുറുക്കിയ സമദൂരങ്ങൾ
കണ്ണുകൾ തുറന്നു.
അകലെ, ആദ്യകാഴ്ചയെ
മങ്ങലേൽപിക്കാത്ത
ഒരേയൊരു കറുത്തവെളിച്ചം
ഇടതൂർന്ന ജനാലക്കണ്ണുകളിലെ
നിഴൽച്ചുവരിൻ അപാരത
അറിയാതവൾ നോക്കിനിന്നു.
പൊള്ളിവിയർത്തൊരു വെയിലിൻ തണൽ
അവൾക്കായി, അവർക്കായി
ചില്ല പടർത്തുന്നതറിയാതെ !
Post a Comment