അസ്തമയത്തിലേക്കുള്ള വഴി
മരങ്ങള്‍ നിറഞ്ഞ
ഏതോ വഴിയിലൂടെ
അസ്തമയത്തിലേക്ക്
നടക്കുകയായിരുന്നു നാമപ്പോള്‍.
വഴിയിലെങ്ങും കൊഴിഞ്ഞു വീണ
ഇലകളില്‍ ചുവപ്പിന്റെയും മഞ്ഞയുടേയും തിളക്കം
പ്രിയ സഖീ..
നിന്നോട് പറയാന്‍ കരുതി വച്ചതൊക്കെയും
നിന്നെ കണ്ട മാത്രയില്‍ തന്നെ ഞാന്‍ മറന്നുപോയിരുന്നു.
ഒടുവില്‍ നീണ്ട മൌനത്തിനപ്പുറം ..
ഇലകള്‍ തളിര്‍ക്കുകയും, പൂക്കള്‍ വിടരുകയും
എനിക്കു നിന്നെ എന്നെപ്പോലെ അറിയുകയും ചെയ്യുന്നു.
24 comments:
.
നല്ല പടം. വീടിനടുത്തുള്ള ഒരു കുളവും അതിന്റെ പരിസരത്തെ പച്ചപ്പും മനസ്സില്‍ നിറയുന്നു.
നന്നായിരിക്കുന്നു.
വളരെ നന്നായിരിയ്ക്കുന്നു മാഷേ.
:)
അവളുടെ കൈപിടിച്ചുള്ള ആ നടത്തം!!!
ഒരിക്കലും അവസാനിക്കാത്ത ആ നാട്ടിടവഴികളിലുടെ,
അസ്ഥമയം വരെ...
ചിത്രമോ കവിതയോ കവിതയോ ചിത്രമോ?
(ഈ ഇടവഴിയിലൂടെയല്ലെ അന്നവളോടൊപ്പം ഞാന്‍ നടന്നു പോയത്!!)
ഹൊ! പ്രണയം പടര്‍ന്ന പച്ച!!
കത്തുന്ന പച്ചമരങ്ങള്‍ക്കിടയിലൂടെ അവളുടെ കൈയ്യും പിടിച്ച് .
റൊമാന്റിക്കനീഷ് :)
ചില്ലു ജാലകത്തിനിപ്പുറം
നിന്നെക്കുറിച്ചു ചിന്തിക്കുന്ന
നിമിഷങ്ങളുടെ വ്യര്‍ത്ഥതയ്ക്ക്...
മൌനം മഞ്ഞായുറയുന്ന
ഡിസംബറിന്റെ ഓര്‍മ്മയ്ക്ക്...
ഇതു നിനക്ക്;
അറിയാതെ പോയ പ്രണയനിറവിന്.
............
ഓര്‍മ്മകളെ പിന്നോട്ട് നടത്തിയ ചിത്രം.
(ചുമ്മാ ജാഡയ്ക്ക്)
പച്ചപ്പ് വീണലിഞ്ഞ ഈ വഴികളിലൂടെ അസ്തമയത്തുടുപ്പിലേക്ക് നടന്നെത്തണം...:)
ഈ ചിത്രം അതിമനോഹരം!
ആ കവിത പോലെ തന്നെ...
സുന്ദരം!!
ആ വെള്ളത്തിലെ പ്രതിഫലനങ്ങളേറെ ഇഷ്‌ടപ്പെട്ടു.
കവിതയോ ചിത്രമോ കൂടുതൽ മനോഹരം!!!
കവിതയിലെ പ്രണയം വല്ലാതിഷ്ടപ്പെട്ടു. അത് ചിത്രത്തിലേക്കും പടരുന്നു
വേണ്ടാ.. വേണ്ടാ.. കരയിക്കാന്‍ നോക്കണ്ടാ..
നന്നായി മാഷേ. ചിത്രവും കുറിപ്പും.
ഹോ ഭാഗ്യവതീ !!
ഈ ചിത്രം എന്നെയെന്തിനൊക്കെയോ കൊതിപ്പിക്കുന്നു.
Nice shot... romantic and nostalgic...
മനോഹരം!!!
pacha.. manja.... hai hai....
;)
എനിക്കു നിന്നെ എന്നെപ്പോലെ അറിയുകയും ചെയ്യുന്നു
Good picture..I liked it very much.
ആ തലക്കെട്ട് വായിച്ച് ചിത്രം കണ്ടപ്പോളറിയാതെ വായ തുറന്നാഹായെന്ന ശബ്ദം വന്നു :)
ഇതു
എന്റെ
വീടിലേക്കുള്ള വഴിയല്ലേ! മഞ്ചാടി പിറക്കി
നടന്നതിനും
പാല്‍കുപ്പി
പൊട്ടിച്ചതിനും തല്ലുവാങ്ങി
തന്ന
മുക്കുത്തി പൂവും
മഞ്ഞചേരയും
ഒരേ
കൈതുകമാക്കിയ തോട്ടിന്‍ കരയിലേക്കുള്ള........
നിറയെ പൂക്കുന്ന
മുല്ലയോന്നുണ്ടവിടെ.
.
Post a Comment