Monday, November 24, 2008

നിഴല്‍ കാണാതെയാകുവോളം






തമിഴ് നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ കേരളം വിട്ടപ്പോഴാണ് ഒറീസയില്‍ നിന്നും, ബീഹാറില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങിയത്.പക്ഷേ ഇപ്പോള്‍ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിട്ടുള്ള അനിശ്ചിതത്വം കാരണം പല നിര്‍മ്മാതാക്കളും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യമാണ്. അഞ്ഞൂറില്‍ പരം ആളുകള്‍ പണി ചെയ്തിരുന്ന പല പണിയിടങ്ങളിലും തൊഴിലാളികളുടെ എണ്ണം 70 ശതമാനത്തിലേറെ വെട്ടിക്കുറച്ചിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലില്ലാതെ ആയി.വളരെയധികം തൊഴിലാളികള്‍ തിരികെ പോവാനുള്ള ശ്രമത്തിലാണ്.കേരളത്തില്‍ ഏറ്റവും അധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന് കൊച്ചിയെ ആണ് വ്യാവസായിക മാന്ദ്യം എറ്റവും അധികം ബാധിച്ചിരിക്കുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറൈന്‍ ഡ്രൈവിലും പരിസരങ്ങളിലും ബഹുഭാഷക്കാരുടെ തിരക്കാണ് ഇപ്പോള്‍.പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. തിരക്കിനിടയിലെ ഒരു ഒറ്റപ്പെട്ട കാഴ്ച.

12 comments:

aneeshans November 24, 2008 2:49 PM  

കൊച്ചി മറൈന്‍ ഡ്രൈവ്. ഞായറാഴ്ച ബാക്കി

Sekhar November 24, 2008 3:06 PM  

taken from Vypin?
Good shot man :)

Bindhu Unny November 25, 2008 1:40 PM  

സാമ്പത്തികമാന്ദ്യത്തിന്റെ അനേകം മുഖങ്ങളിലൊന്ന്
:-)

പൈങ്ങോടന്‍ November 25, 2008 2:00 PM  

കമ്പോസിങ്ങ് ശരിയായില്ല. റൂള്‍ ഓഫ് തേഡ് ഒന്നു പയറ്റാമായിരുന്നു
അങ്ങിനെ ഒരാളെ കുറ്റം പറയാന്‍ പറ്റി. എന്തൊരാശ്വാസം. ഇന്നേക്കിതുമതി :)

യാരിദ്‌|~|Yarid November 25, 2008 3:14 PM  

സാമ്പത്തികമാന്ദ്യമൊ? അതെന്താ? ബീറടി നടക്കൊ? അതറിഞ്ഞാല്‍ മതി...;)

പടം കൊള്ളാന്നുപറഞ്ഞാല്‍ അഹങ്കരിച്ചാലൊ? അതോണ്ട്
ഇതെന്തോന്നു പടം...???

സുല്‍ |Sul November 25, 2008 5:18 PM  

കൊള്ളാം മച്ചാ.
-സുല്‍

d November 25, 2008 6:09 PM  

നീലയുടെ ഭംഗിയ്ക്ക് മറയ്ക്കാനാവാതെ ഇരുളിന്റെ ഒരു മറ.

Teena C George November 25, 2008 6:46 PM  

ചിത്രത്തിന് എന്തോ ഒരു പോരായ്ക...

Harold November 25, 2008 11:32 PM  

ഈ ആകുലത അഭിനന്ദനീയം

Ranjith chemmad / ചെമ്മാടൻ November 26, 2008 12:29 PM  

മാന്ദ്യം....
ദൈന്യം....

മൗനം.....
അന്നം......

Mahi November 26, 2008 4:01 PM  

നന്നായിട്ടുണ്ടെടാ

ശ്രീലാല്‍ November 26, 2008 7:49 PM  

ഒരുപാട് കാണാനുള്ള ഒരു ചിത്രം, ഫ്രെയിം.!!
ആ നോട്ടീസെന്താവും പറയുന്നത് ?

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP