അസ്തമയവും ഉദയവും ക്ഷണികമല്ലേ. ലോകം അവസാനിക്കുന്നത് വരെ ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടേ ഇരിക്കും. ഇവിടെ ഒരു കൊടിയും അതിന്‍റെ നിറങ്ങളും അസ്തമിക്കില്ലിഷ്ടാ. ഒരു കയറ്റത്തിന് ഒരു ഇറക്കവും ഇറക്കത്തിന് ഒരു കയറ്റവും വന്നു കൊണ്ടേ ഇരിക്കും.
അസ്തമയ സൂര്യന്റെ തിരുനെറ്റിയില്‍ നിന്നും വിയര്‍പ്പില്‍ കുതിര്‍ന്ന് ഒലിച്ചിറങ്ങുന്ന സിന്ദൂരരേണുക്കള്‍ നോക്കിയിരുന്നപ്പോള്‍ ചക്രവാളസീമയ്ക്കപ്പുറം പറന്ന് നടന്ന എന്റെ ആത്മാവ്....
12 comments:
ഏതാസ്തമയത്തിനും പിന്നാലെ ഉദയവുമുണ്ടാകും
അസ്തമയം ?
തെറ്റുകള്‍ പറ്റിയിട്ടുണ്ട്,തിരുത്തുമെന്ന പ്രതീക്ഷയുണ്ട്.അങ്ങനെ ഒരു പ്രതീക്ഷ പോലുമില്ലെങ്കില്‍ പിന്നെ എന്താണ് ബാക്കിയുള്ളത് ? അസ്തമിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കൊടിയുടെ സ്ഥാനത്ത് പാറിപ്പറക്കാന്‍ തയ്യാറാക്കിവെച്ച കൊടി വല്ലതുമുണ്ടോ ? അതിന്റെ നിറമെങ്ങനെയുള്ളതാണ് ? പച്ചയ്ജ്ക്ക് കൊന്നുതിന്നാന്‍ കാത്തിരിക്കുന്ന കാവി നിറമാണോ ? എന്നേ നിറംകെട്ട് മാഞ്ഞുപോയ ഒരു ചര്‍ക്കക്കൊടീ ? സമുദായങ്ങളുടെ പേരില്‍ മൃദു വര്‍ഗ്ഗിയതയില്‍ പാറിപ്പറക്കുന്ന പച്ച ? മഞ്ഞ ? വെള്ള ?
കൊടിയേതായാലും മനുഷ്യന്‍ നന്നായാല്‍ മതി...
അസ്തമയം താത്കാലികമല്ലേ? അടുത്ത പുലരി വരും വരെ? :-)
അസ്തമയവും ഉദയവും ക്ഷണികമല്ലേ. ലോകം അവസാനിക്കുന്നത് വരെ ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടേ ഇരിക്കും. ഇവിടെ ഒരു കൊടിയും അതിന്‍റെ നിറങ്ങളും അസ്തമിക്കില്ലിഷ്ടാ. ഒരു കയറ്റത്തിന് ഒരു ഇറക്കവും ഇറക്കത്തിന് ഒരു കയറ്റവും വന്നു കൊണ്ടേ ഇരിക്കും.
പ്രതീക്ഷകള്‍ ഒരിക്കലും അസ്തമിക്കുന്നില്ല ...
ആ filter ഒന്നു മാറ്റി നോക്കൂ. ശക്തമായ ഒരു കാറ്റിന് അപ്രത്യക്ഷമാക്കാന്‍ കഴിയുന്ന കുറച്ചു കാര്‍മേഘങ്ങള്‍ മാത്രമായിരിക്കും കാണാന്‍ കഴിയുക.
പ്രതീക്ഷയുണ്ട്... എല്ലാറ്റിനും പിന്നില്‍ തെളിഞ്ഞ ഒരു ആകാശമില്ലേ...!!
അസ്തമയം ഉണ്ട്; ഉദയവും. ഇരുളിന്റെ മറവില്‍ മോഷ്ടിക്കാനിറങ്ങുന്ന കള്ളന്മാരെ സ്നാപ്പില്‍ കിട്ടില്ല അല്ലേ :(
അസ്തമയ സൂര്യന്റെ തിരുനെറ്റിയില്‍ നിന്നും വിയര്‍പ്പില്‍ കുതിര്‍ന്ന് ഒലിച്ചിറങ്ങുന്ന സിന്ദൂരരേണുക്കള്‍ നോക്കിയിരുന്നപ്പോള്‍ ചക്രവാളസീമയ്ക്കപ്പുറം പറന്ന് നടന്ന എന്റെ ആത്മാവ്....
ഒരു ഉദയം, ഒരു അസ്തമയം.
പ്രതീക്ഷകള്‍ മുഴുവന്‍ തീര്‍ന്നിട്ടില്ല...
Post a Comment