Thursday, July 24, 2008

ജനലിനപ്പുറം



അധിക നേരമായ്‌ സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേയ്ക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോകുന്നതും
ഒരു നിമിഷം മറന്നോ, പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ

(ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ സന്ദര്‍ശനം എന്ന കവിതയില്‍ നിന്ന് )

10 comments:

ധ്വനി | Dhwani July 24, 2008 10:44 PM  

സ്മരണതന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

Bindhu Unny July 25, 2008 9:45 AM  

"പരസ്പരം മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ" . How romantic! :-)

Rare Rose July 25, 2008 10:08 AM  

വരികളെത്ര മനോഹരം...അതിനുള്ളിലെവിടെയോ പ്രണയമുണ്ട്...ജീവിതമുണ്ട്...വരികള്‍ക്കിണങ്ങിയ ചിത്രം....

ശ്രീ July 25, 2008 11:12 AM  

നല്ല ചിത്രം, അതിനു പറ്റിയ വരികളും.

d July 25, 2008 11:35 AM  

nice one!

off: dhwani, that was a good one :)

ഹാരിസ് July 25, 2008 12:18 PM  

മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും....

ലേഖാവിജയ് July 25, 2008 3:01 PM  

ഓര്‍മ്മക്കിളികളൊക്കെയും ചിറകു നീര്‍ത്തിപ്പറക്കാന്‍ തുടങ്ങുന്നു...നല്ല ഫോട്ടോ.

aneeshans July 25, 2008 10:58 PM  

സന്തോഷം, സ്നേഹം .

അനിലൻ July 28, 2008 12:39 PM  

ഞാന്‍ പുറത്തുനിന്ന് അകത്തേയ്ക്കാണ് നോക്കിയത്.
അകത്ത് മണ്ണെണ്ണ കഴിഞ്ഞ വിളക്കുണ്ട്
പരന്ന നീലവെളിച്ചവും ഭാര്‍ഗവിക്കുട്ടിയുമുണ്ട്.

ഏകാന്തതയുടെ അപാര നീലം!

aneeshans July 29, 2008 10:27 AM  

അനിലേട്ടാ വിളക്കണച്ച് കിടന്നുറങ്ങിക്കേ :)

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP