Thursday, July 17, 2008

അവസാനത്തെ യാത്രക്കാരന്‍ഒരുപാട് കാലമൊന്നുമായിട്ടില്ല കേട്ടൊ,രാവിലേയും വൈകിട്ടും കുട്ടികളേയും, ജോലിക്കാരേയും അക്കരെ കടത്തിയത് ഞാനായിരുന്നു. കാറും ബൈക്കുമൊക്കെ ഉള്ളവര്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റിവളഞ്ഞാ പൊയ്ക്കോണ്ടിരുന്നത്. തെക്കേതിലെ ജാനകിയുടെ മോളെ ആശുപത്രിയില്‍ കൊണ്ടു പോയതും ഞാനായിരുന്നു.ഇത്തിരി വൈകിയാ കുഞ്ഞും, തള്ളെം പോയേനെ. എന്തൊക്കെയാണെങ്കിലും ജാനകി ഇടയ്ക്ക് കാണുമ്പോഴൊക്കെ പറയും. നന്ദിയുണ്ട് അവള്‍ക്ക്. ആരൊക്കെ അക്കരെ ഇക്കരെ കടന്നു, എത്ര പുഴ ഒഴുകി പോയി. കരയിടിഞ്ഞു പുഴ നികന്നു, മണല്‍ വാരി വാരി പുഴ വറ്റി. ഫെറി വന്നത് ഈയിടയ്ക്കാ. ബൈക്കും കാറും ഒക്കെ ഇപ്പോ ഈ വഴിയാ. പാലം വരുന്നുവെന്നു കേള്‍ക്കുന്നു. കുറെ നാളായി ഇങ്ങനെ ഈ പുല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍.

ആരോ‍ മറുകരയില്‍ നിന്ന് വിളിക്കുന്നുണ്ടോ,
കൂയ്.

18 comments:

നൊമാദ്. July 17, 2008 12:20 PM  

എന്തെന്നാല്‍
പട്ടുപോയവരെല്ലാം തനിച്ചായിരുന്നു
ഭൂമിയുടെ അറ്റത്തെ വഴിയിലെ
അവസാനത്തെ യാത്രക്കാരനും.

തണല്‍ July 17, 2008 12:59 PM  

kooooooooyyyyyeeeeeee..:)

ശ്രീ July 17, 2008 2:01 PM  

നല്ല ചിന്ത തന്നെ മാഷേ... തോണിയാത്ര ഇപ്പോള്‍ കാണാന്‍ പോലും കിട്ടാതായിരിയ്ക്കുന്നു.

സനാതനന്‍ July 17, 2008 3:17 PM  

കരിമ്പിന്‍ പൂവിനക്കരെ ചാരായം വാറ്റിയിരുന്ന ഒരു പുഴയുണ്ട് ഞങ്ങള്‍ക്ക് അത് വേനലില്‍ മണലില്‍ തണുത്ത് കിടക്കും..ഞങ്ങള്‍ അക്കരെ നോക്കി നില്‍ക്കും ചാരായം കുടിക്കാന്‍ മുറിച്ച് കടന്ന് പോകുന്നവരെ കണ്ട് കണ്ട്..

Ormma :)

lekhavijay July 17, 2008 3:23 PM  

തോണിയുടെ ആത്മഗതം നീ എഴുത്ത്കാരന്‍ തന്നെയെന്നു പറയുന്നു.ഫോട്ടോഗ്രാഫെര്‍ ഒരു തോണിപ്പാടകലെ... :)

Pramod.KM July 17, 2008 3:40 PM  

ഓര്‍മ്മകള്‍.. കഥകള്‍...

അനിലന്‍ July 17, 2008 4:04 PM  

ഇത് തോണിയാണോ!
ഞാന്‍ വിചാരിച്ചു പുഴയില്‍ വീണു നനഞ്ഞ ചന്ദ്രക്കലയെന്ന് :)

Sharu.... July 17, 2008 5:19 PM  

പലതും ഓര്‍മ്മിപ്പിക്കുന്നു... :)

കുഞ്ഞന്‍ July 17, 2008 6:51 PM  

പാവം തോണി..തോണിക്കാരന് വേറെ മാര്‍ഗ്ഗമെന്തിങ്കിലുമുണ്ടാകും എന്നാല്‍ തോണിക്കൊ..പാവം തോണി..!

ഈ തോണി കണ്ടിട്ടായിരിക്കും “ കടത്തു തോണിക്കാരാ കടത്തുതോണിക്കാരാ...
മാനമിരണ്ടു മനസ്സിരണ്ടു മറുകരയാരു കണ്ടു” എന്ന ഗാനം എഴുതിയത്.

ആ പടവും അസ്സലായി

ശിവ July 17, 2008 10:28 PM  

നല്ല ചിത്രവും വരികളും....

ആരോ‍ മറുകരയില്‍ നിന്ന് വിളിക്കുന്നുണ്ടോ, വിളിക്കുന്നുണ്ടാവും....തിരിച്ചുവരവ് ഉടനെ തന്നെ ഉണ്ടാകുമല്ലോ!!!

സസ്നേഹം,

ശിവ.

ജ്യോനവന്‍ July 17, 2008 10:30 PM  

മറന്നെന്നു തന്നെ പറയാവുന്ന എന്തൊക്കെയോ തിരിച്ചുകിട്ടി.
നന്ദി.

ധ്വനി | Dhwani July 17, 2008 11:04 PM  

ഒക്കെ കേട്ടു. ബേജാറാവണ്ടാ! നമുക്കിത്തിരി നേരം മിണ്ടീം പറഞ്ഞും ഇരിയ്ക്കാം! :)


ചുമ്മാ ഒരു സ്റ്റൈലിനു പറഞ്ഞാതാ. ഞാന്‍ ആ വഴിയ്ക്കു പോലും വരില്ല. ആകെ മൊത്തം ഒന്നേ കേറീട്ടുള്ളൂ. നാലാം വയസ്സില്‍ അര്‍ത്തുങ്കല്‍ പള്ളി പോകുന്ന വഴി. അന്നു നീ വൃത്തിയായി മലക്കം മറിഞ്ഞു ഞങ്ങളെ വിറപ്പിച്ചതാ. ആഹാ!

അനൂപ്‌ കോതനല്ലൂര്‍ July 17, 2008 11:38 PM  

ഞങ്ങളുടെ നാട്ടിലും പാലം വന്നു.ആ പുഴയും അവിടുത്തെ കടത്തും എനിക്ക് മറക്കാന്‍ കഴിയില്ല
ആ ഓര്‍മ്മകള്‍ മനസ്സില്‍ ഒരു നനവ് പടര്‍ത്തി

ഫസല്‍ July 18, 2008 12:58 AM  

ചിത്രവും വരികളും ചെറുനൊമ്പരമായി
ആശംസകളോടെ..

ശെഫി July 18, 2008 4:16 PM  

പനമ്പറ്റ കടവിലിപ്പോ തോണിയുണ്ടേ എന്തോ,,

ഓരമിച്ചു

കെ.പി റഷീദ് July 19, 2008 12:34 AM  

ഇത്രയും അടിക്കുറിപ്പില്ലാതെ തന്നെ സംസാരിക്കുന്നുണ്ട്,
നിന്റെ പടം.
ചിത്രത്തിന് ശക്തി കുറയുമ്പോള്‍
മതിയെന്നു തോന്നുന്നു
ഇമ്മാതിരി കാപ്ഷന്‍.

നജൂസ്‌ July 19, 2008 10:49 AM  

തോണിക്കാരനും അവന്റെ പാട്ടും പോയ് മറഞു.....

നൊമാദ്. July 20, 2008 12:35 AM  

തണല്‍ - കൂയ്
ശ്രീ - അതെ
സനല്‍- ആ ഓര്‍മ്മയൊക്കെ വന്നെങ്കില്‍ ചെലവ് ചെയ്യണം :)
ലേഖ- :)
പ്രമോദ്- :)
അനിലേട്ടാ ഒന്നൂടെ നോക്കിക്കെ അതു ചന്ദ്രക്കല തന്നെയാണ്
ഷാരു - ഓര്‍മ്മകളല്ലേ വരട്ടെ
കുഞ്ഞന്‍ - നന്ദി
ശിവാ- സ്നേഹം
ജ്യോനവാ- സ്നേഹം :)
ധ്വനി - വഞ്ചിയ്ക്ക് മനസിലായിക്കാണും, നീയതില്‍ ഉണ്ടെന്ന്
അനൂപ് - നന്ദി
ഫസല്‍ - നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും
ശെഫി - തോണീ അവിടെ തന്നെ കാണും, കുറെ നാളായോ പോയിട്ട് ?
റഷി - നിനക്കറിയാവുന്നത് പോലെ ആര്‍ക്കറിയാം
നജൂസേ- സ്നേഹം

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP