നീ വരും വരെ തീരത്ത് സന്ധ്യകളുടെ ചെമപ്പണിഞ്ഞ് എന്റെ ഹൃദയം കാത്തിരിക്കും... യാത്രാ വേളയില്‍ വിതുമ്പിപ്പോയ നിന്റെ അവസാന വാക്കുകളെ ചേര്‍ത്ത് പിടിച്ച്.... നീ തന്ന ചുംബനം നീ വരും വരെ ഊഷ്മളത ചോര്‍ന്നു പോകാതെ കാത്തു വെച്ച്....
അനിവാര്യമാണു വേര്‍പാടിതെന്കിലും അശ്രുകണമൊന്നു നീയിറ്റിക്കുക.. അതില്‍, യാത്രാമൊഴി തന്‍ സിന്ദൂരം ചാലിച്ച് ആ വിരിനെറ്റിയില്‍ തിലകമണിയുക..! ഇനി നീ ചിരിക്കുക; പുഞ്ചിരിക്കുക. പുഞ്ചിരിയുടെയീ പോക്കുവെയിലിലൂടെ, ഈ നാട്ടുവെട്ടത്തിലൂടെ നീ പിന്‍ ചുവടു വെക്കുക..
22 comments:
ഓരോ യാത്രാമൊഴിയും ഒരു വരവേല്പ്പുകൂടിയാണ്!
പടര്‍ന്നത് കരഞ്ഞുകലങ്ങിയ കണ്ണുകളുടെ നിറമാവും,
ചുവന്ന് ചുവന്ന്..
nice photo!just now i woke up from a frightening dream!
please don't remind me about good bye words.i feel sad.
sasneham,
anu
ദൂരെദൂരെയായിരുന്നിട്ടും അതു കാണാനാവുന്നുണ്ട്........
nanayirikkunnu.vere vakkukalilla
കലക്കന്‍ ഷോട്ട് അനീഷ്. ടോണ്‍ പരിചിതമാണെങ്കിലും വളരെ വ്യത്യസ്തമായ ചിത്രം. :)
ന്റെ മാഷേ... എന്തൂട്ടാ ഈ കാണണേ...
മനോഹരം... !
കൊച്ചി എത്രയകലെയാണെനിക്ക്
പറന്നു പോയ എതു പക്ഷിയുടെ ചിറകുകളില്‍ നിന്നാണീ നിറങ്ങള്‍ ഇവിടെയിങ്ങനെ വീണു ചിതറുന്നത്
:) :)
കലക്കീട്ടുണ്ടല്ലോ മാഷേ. എന്താ ഒരു ടോണ്‍ ചെമ്പായിട്ടുണ്ട്.
നീ വരും വരെ തീരത്ത് സന്ധ്യകളുടെ ചെമപ്പണിഞ്ഞ് എന്റെ ഹൃദയം കാത്തിരിക്കും...
യാത്രാ വേളയില്‍ വിതുമ്പിപ്പോയ നിന്റെ അവസാന വാക്കുകളെ ചേര്‍ത്ത് പിടിച്ച്....
നീ തന്ന ചുംബനം നീ വരും വരെ ഊഷ്മളത ചോര്‍ന്നു പോകാതെ കാത്തു വെച്ച്....
അതി മനോഹരം1
സിര മുറിഞ്ഞ ആ വാക്ക്,
"പോയാ ഞ്ഞി വരൂല്ലേ..."(ഖസാക്ക്)
എന്നായിരിക്കും... ല്ലേ?
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും??
oh!great
എന്റെ നാട് സുന്ദരം :)
അനിവാര്യമാണു വേര്‍പാടിതെന്കിലും അശ്രുകണമൊന്നു നീയിറ്റിക്കുക.. അതില്‍,
യാത്രാമൊഴി തന്‍ സിന്ദൂരം ചാലിച്ച് ആ വിരിനെറ്റിയില്‍ തിലകമണിയുക..!
ഇനി നീ ചിരിക്കുക;
പുഞ്ചിരിക്കുക.
പുഞ്ചിരിയുടെയീ പോക്കുവെയിലിലൂടെ,
ഈ നാട്ടുവെട്ടത്തിലൂടെ
നീ പിന്‍ ചുവടു വെക്കുക..
:)
അഭിനന്ദനങ്ങൾ
സ്വര്‍ണവര്‍ണമാണ് ഈ ഫോട്ടോയുടെ ചാരുത. കൂടുതല്‍ നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...
ദൂരേയ്ക്ക് പോകുന്നവരേ
കരയില്‍ നിന്ന് കൈവീശുന്ന
കുട്ടികളെ നിങ്ങള്‍ കാണാറുണ്ടോ?
Post a Comment