Thursday, January 22, 2009

കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി



ഓരോ മരങ്ങള്‍ക്കുള്ളിലേക്കുമുണ്ട്
കാറ്റിനു മാത്രമറിയാവുന്ന
ചില കൈവഴികള്‍‍
ചില്ലകളില്‍ തട്ടിത്തട്ടി
കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി
പച്ച ഞരമ്പുകളിലൂടൊഴുകി
ഇലതുമ്പിലുരുകുന്ന മഞ്ഞിലേക്കൊരു വഴി
പൂവിന്റെ ഹ്രിദയത്തിലെത്തുവാന്‍
‍ഇതളുകളെഴുതുന്നൊരു വഴി
പിന്നെ,
ഓര്‍മ്മകളിലേക്ക് മടങ്ങുവാന്‍
‍നീളുന്ന വേരിന്റെ നാള്‍വഴി

അനാമിയുടെ കവിത

13 comments:

aneeshans January 22, 2009 3:30 PM  

കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി

ലേഖാവിജയ് January 22, 2009 3:40 PM  

കിളിയൊഴിഞ്ഞ കൂടും ഇലകളില്ലാചില്ലകളും..

Unknown January 22, 2009 3:53 PM  

aa kavithakku nalla drisyavishkaram

un January 22, 2009 4:34 PM  

കവിതയുടെ ദൃശ്യാവിഷ്കാരമോ അതോ മറിച്ചാണോ?

nandakumar January 22, 2009 5:01 PM  

ഗംഭീരമായ കവിത, കൂര്‍ത്ത മരച്ചില്ല പോലെ തുളച്ചു കയറുന്നു.

ചിത്രത്തെപറ്റി...ഇല്ല ചിത്രത്തെപ്പറ്റി ഞാനൊന്നും പറയില്ല..നിന്നോട്..

ത്രിശ്ശൂക്കാരന്‍ January 22, 2009 6:32 PM  

ഇവിടെയുണ്ടയിരുന്ന കിളികളെക്കുറിച്ചാണോ പാച്ചൂരാന്‍ പാടിയത്?

വലയില്‍ വീണ കിളികളാണു നാം...

d January 22, 2009 6:41 PM  

കവിതയും കവിതയും ചേര്‍ന്നു ചേര്‍ന്ന്!

Sherlock January 22, 2009 9:41 PM  

പടം പോരാ..:(

സെറീന January 22, 2009 10:43 PM  

മടങ്ങി വരും കിളികള്‍,
പച്ചയും പൂക്കളും...

Jayasree Lakshmy Kumar January 23, 2009 8:22 AM  

മനോഹരമായ വരികൾക്ക് ചേരുന്ന ചിത്രം!

mayilppeeli January 23, 2009 10:33 AM  

ഒഴിഞ്ഞകൂട്ടിലേയ്ക്കുള്ള വഴി താണ്ടി ഇനിയും കിളികള്‍ വരും.....പുതിയ ഇലകളും പൂക്കളും കായ്കളുമുണ്ടാവും.......

അതിമനോഹരം....... കവിതയും ചിത്രവും

Kichu $ Chinnu | കിച്ചു $ ചിന്നു January 23, 2009 2:29 PM  

പെട്ടെന്ന് കണ്ടപ്പോ നിലത്ത് വീണ് പൊട്ടിയ ഒരു കണ്ണാടി പോലെ തോന്നി ..
വരികള്‍ ഏറെ ഇഷ്‌ടപ്പെട്ടു

Mahi January 27, 2009 1:40 PM  

വളരെ ഇഷ്ടപ്പെട്ടു

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP