Thursday, August 21, 2008

മഴയ്ക്കറിയുമോ !







കുടയെടുക്കാതെ
ഇറങ്ങിയപ്പോഴാണ് നല്ല മഴ
ഇപ്പോഴും പെയ്യുന്നുണ്ട്
നേരെ മുറിഞ്ഞ ആകാശം.
നനഞ്ഞുവോ ?

20 comments:

aneeshans August 21, 2008 10:19 AM  

ഇന്നു രാവിലെ കുടയെടുക്കാതെ
ഇറങ്ങിയപ്പോഴാണ് നല്ല മഴ.
ഇപ്പോഴും പെയ്യുന്നുണ്ട്
നേരെ മുറിഞ്ഞ ഒരു ആകാശം

നനഞ്ഞുവോ ?

Sarija NS August 21, 2008 12:34 PM  

ആളില്ലാത്തോണിയെ അഴിച്ചു വിട്ട്
ഈ മഴയില്‍ നനഞ്ഞാലെന്ത്?

പ്രകാശം പരത്തുന്ന മഴത്തുള്ളികള്‍

സജീവ് കടവനാട് August 21, 2008 1:25 PM  

നനയിക്കുമെന്ന് വാശിയിലാണല്ലേ...

വിഷാദനീലിമ,
ചാറ്റല്‍ മഴ,
കെട്ടിയിട്ട ഒറ്റത്തോണി...


ഫ്രെയിമിന്റെ മുകളറ്റം ഒന്നു ചെത്തിമിനുക്കാമായിരുന്നു... :)

aneeshans August 21, 2008 3:10 PM  

സജീ ചെത്തി! മിനുങ്ങിയോ ;)?

സജീവ് കടവനാട് August 21, 2008 3:57 PM  

ഇപ്പൊ മിനുങ്ങീല്ലോ...

priyan August 21, 2008 5:09 PM  

!! bhayangaran

Rare Rose August 21, 2008 5:17 PM  

നേര്‍ത്തു നേര്‍ത്താണു പെയ്യുന്നതെങ്കിലും നനയാതിരിക്കുന്നതെങ്ങനെ...:)

ശ്രീലാല്‍ August 21, 2008 6:13 PM  

എന്നെ കൂടെ കൂട്ടൂ... പ്ലീസ്.

ദിലീപ് വിശ്വനാഥ് August 21, 2008 8:25 PM  

അമേരിക്കന്‍ ഭാഷയില്‍ ഞാന്‍ വൌ എന്ന് പറഞ്ഞു...
ആകാശം നനയാതെ നോക്കണം കേട്ടോ... കിടു പടം..

പ്രിയ ഉണ്ണികൃഷ്ണന്‍ August 21, 2008 8:58 PM  

ഇല്ല്യ ഒട്ടും നനഞ്ഞില്ല്യ... :)

ആ പടം കലക്കന്‍

മയൂര August 21, 2008 10:33 PM  

മഴക്കറിയാം,
നീലജലാശയത്തിലെ
വെള്ളത്തിലും വള്ളത്തിനുള്ളിലും
ഒരുപോലെയോളം!

d August 21, 2008 11:23 PM  

നനുനനെ നനയിച്ച ഈ മഴ എത്ര സുന്ദരം!

ലേഖാവിജയ് August 21, 2008 11:28 PM  

മഴയ്ക്കറിയുമോ !

എന്ത് അറിയുമോന്ന്..?ഒന്നും അറിയില്ല.വേരുകളോളം ആഴത്തില്‍ പെയ്യുമ്പോള്‍ ഒരിക്കലൂം കരുതില്ല കടപുഴക്കാനാണെന്ന്..

Kuzhur Wilson August 22, 2008 10:43 AM  

"പരപ്പാണ്
സന്ധ്യപ്പെരുക്കമാണ്
മഴക്കോളുണ്ട്
കാറ്റും.

വഞ്ചി അക്കരെ.

മലയാളമോ
ഇംഗ്ലീഷോ
ഹിന്ദിയോ പറഞ്ഞ്
എത്തില്ല അങ്ങോട്ട്.

ഉള്‍ക്കൊള്ളാവുന്നത്ര
വായുവെടുത്ത്
അമാന്യമായി വായ തുറന്ന്
നീട്ടിക്കൂവി.

വെളിച്ചത്തിന്റെ പൊട്ടോ
ചുറ്റിപ്പറ്റുമിരുട്ടോ
ഒരനക്കം.

തെന്നിത്തെന്നി വരുന്നു
എന്റെ നേര്‍ക്കൊരു വഞ്ചി
കടത്തുകാരനും

ഒരു ചെറിയ വിളക്കും.


ഭാഷ, എന്‍.ജി.ഉണ്ണുക്യഷ്ണന്‍


(പെണ്ണുങ്ങളെ കാണണമെങ്കില്‍ നിന്റെ ഫോട്ടോക്കടയില്‍ വരണം. ഓടി. അല്ല എപ്പ ഓടി എന്ന് ചോയീര്‍)

nandakumar August 22, 2008 2:04 PM  

ഗംഭീരം!!
ചിത്രങ്ങളില്‍ നീല, ചേര്‍ക്കുന്നതാണോ അതോ മോഡ് സെറ്റിങ്ങോ? പല ചിത്രങ്ങളിലും നീല ഡൊമിനേറ്റഡ് ആണല്ലോ

നന്ദപര്‍വ്വം‌-

aneeshans August 22, 2008 2:07 PM  

നന്ദന്‍ , മോഡ് സെറ്റിങ്ങ് ആയിരുന്നു. ഒരു പരീക്ഷണം എന്ന രീതിയില്‍ ചെയ്തതാ.

പൈങ്ങോടന്‍ August 23, 2008 1:04 AM  

മനോഹരമായ ഫ്രെയിമും ടോണും

നജൂസ്‌ August 26, 2008 1:15 AM  

നനഞില്ല.. മഴത്തുള്ളികള്‍ക്കിടയിലൂടെ...

രുദ്ര October 20, 2008 1:41 PM  

മോളിലെ ഏട്ടന്റെ കമന്റ് സത്യം! ഒരു സ്ത്രീപക്ഷകാല്പനികഭംഗി ;)

ശ്രീനാഥ്‌ | അഹം December 01, 2008 9:04 AM  

kidilan!

ithu munp postiyittullathaano?

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP