കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി
ഓരോ മരങ്ങള്‍ക്കുള്ളിലേക്കുമുണ്ട്
കാറ്റിനു മാത്രമറിയാവുന്ന
ചില കൈവഴികള്‍
ചില്ലകളില്‍ തട്ടിത്തട്ടി
കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി
പച്ച ഞരമ്പുകളിലൂടൊഴുകി
ഇലതുമ്പിലുരുകുന്ന മഞ്ഞിലേക്കൊരു വഴി
പൂവിന്റെ ഹ്രിദയത്തിലെത്തുവാന്‍
ഇതളുകളെഴുതുന്നൊരു വഴി
പിന്നെ,
ഓര്‍മ്മകളിലേക്ക് മടങ്ങുവാന്‍
നീളുന്ന വേരിന്റെ നാള്‍വഴി
അനാമിയുടെ കവിത
13 comments:
കിളിയൊഴിഞ്ഞ കൂട്ടിലേക്കൊരു വഴി
കിളിയൊഴിഞ്ഞ കൂടും ഇലകളില്ലാചില്ലകളും..
aa kavithakku nalla drisyavishkaram
കവിതയുടെ ദൃശ്യാവിഷ്കാരമോ അതോ മറിച്ചാണോ?
ഗംഭീരമായ കവിത, കൂര്‍ത്ത മരച്ചില്ല പോലെ തുളച്ചു കയറുന്നു.
ചിത്രത്തെപറ്റി...ഇല്ല ചിത്രത്തെപ്പറ്റി ഞാനൊന്നും പറയില്ല..നിന്നോട്..
ഇവിടെയുണ്ടയിരുന്ന കിളികളെക്കുറിച്ചാണോ പാച്ചൂരാന്‍ പാടിയത്?
വലയില്‍ വീണ കിളികളാണു നാം...
കവിതയും കവിതയും ചേര്‍ന്നു ചേര്‍ന്ന്!
പടം പോരാ..:(
മടങ്ങി വരും കിളികള്‍,
പച്ചയും പൂക്കളും...
മനോഹരമായ വരികൾക്ക് ചേരുന്ന ചിത്രം!
ഒഴിഞ്ഞകൂട്ടിലേയ്ക്കുള്ള വഴി താണ്ടി ഇനിയും കിളികള്‍ വരും.....പുതിയ ഇലകളും പൂക്കളും കായ്കളുമുണ്ടാവും.......
അതിമനോഹരം....... കവിതയും ചിത്രവും
പെട്ടെന്ന് കണ്ടപ്പോ നിലത്ത് വീണ് പൊട്ടിയ ഒരു കണ്ണാടി പോലെ തോന്നി ..
വരികള്‍ ഏറെ ഇഷ്‌ടപ്പെട്ടു
വളരെ ഇഷ്ടപ്പെട്ടു
Post a Comment