Monday, October 20, 2008

കൊച്ചി.
ഒരോ കൊച്ചിക്കാരനും അല്ലെങ്കില്‍ വേണ്ട ഓരോ എറണാകുളംകാരനും ഒരിക്കലെങ്കിലും പോയിട്ടുണ്ടാകും ഇവിടെ. വൈകുന്നേരം, സരിതയിലെ മാറ്റിനി കഴിഞ്ഞ് അല്ലെങ്കില്‍ ശ്രീധറിലെ ഫസ്റ്റ് ഷോയ്ക്ക് മുന്നെ. രണ്ട് രൂപയ്ക്ക് കപ്പലണ്ടി വാങ്ങി ഹൈക്കോര്‍ട്ട് ജെട്ടി വരെ ഒരു നടത്തം പിന്നെ തിരിച്ചും. ഹോസ്റ്റലിലുള്ള പെണ്‍പിള്ളേരൊക്കെ നടക്കാനിറങ്ങുന്ന സമയാണെ. കാര്യം ജി സി ഡി യിലെ കച്ചവടക്കാര് കൊണ്ട് പോയിട്ട അഴുക്ക് കൊണ്ട് മൂക്ക് പൊത്തി വേണം നടക്കാന്‍, എന്നാലും നടക്കും. ഇതിനപ്പുറത്താണ് ഒരു ഫ്ലോട്ടിങ്ങ് റെസ്റ്റോറന്റ് ഉണ്ടായിരുന്നുത് പിന്നീടത് സിങ്ക് ചെയ്ത റെസ്റ്റോറന്റ് ആയി. മഴവില്‍ പാലത്തിനടിയില്‍ ഇപ്പോഴുമുണ്ട് ആ ഐസ് ക്രീം പാര്‍ലറും, ജ്യൂസ് കടയും. 30 രൂപയ്ക്ക് പാട്ട് വച്ച് കായല് കാണിക്കുന്ന ബോട്ടുകാര് ഇപ്പോള്‍ ധാരാളം. കപ്പലണ്ടിയ്ക്ക് വില കൂടിയില്ല ഇപ്പഴും രണ്ട് രൂപ തന്നെ(എന്തോരം കാണും എന്നൊന്നും ചോദിക്കരുത്). വൈപ്പിനിലേക്ക് ബോട്ട് പിടിക്കാന്‍ ഓടുന്നവരെ കാണാറില്ല, പാലം വന്നില്ലേ മോനെ. അപ്പ അങ്ങനേണ് കാര്യങ്ങള്. ഒരു ഓഫ് കൂടെ അടിച്ച് നിര്‍ത്താം. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ ഒരു ഡയലോഗ് ഉണ്ട് , “ കൊച്ചി പഴയ കൊച്ചിയല്ലാരിക്കും, പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാ”

ചുരുക്കിപ്പറഞ്ഞാല്‍ എവിടെ പോയാലും കൊച്ചിക്കാരെ കൂട്ടിയിണക്കുന്ന ചില കണ്ണികള്‍ ഉണ്ട്. അതിലൊന്നാ ഇതും

26 comments:

നൊമാദ് | A N E E S H October 20, 2008 3:50 PM  

ചുരുക്കിപ്പറഞ്ഞാല്‍ എവിടെ പോയാലും കൊച്ചിക്കാരെ കൂട്ടിയിണക്കുന്ന ചില കണ്ണികള്‍ ഉണ്ട്. അതിലൊന്ന്

പൈങ്ങോടന്‍ October 20, 2008 4:31 PM  

നന്നായിരിക്കുന്നു
റെയിന്‍ബോ ബ്രിഡ്ജെന്നല്ലേ ഇതിന്റെ പേര്?
ഇനി ഒരു ദിവസം സെക്കന്റ് ഷോ കഴിഞ്ഞുവരുന്ന വഴിക്ക് ഇതിന്റെ ഒരു പടം പിടിച്ച് പോസ്റ്റൂ.ഒരു ലോങ്ങ് എക്സ്പോഷര്‍ ഷോട്ട്..

നന്ദകുമാര്‍ October 20, 2008 5:04 PM  

നൊമാദേ തന്നെ ഞാനിന്നു കൊല്ലും പണ്ടാറടങ്ങാന്‍.. ഓരോരോ പടങ്ങളായിട്ട്ങ്ങ് ട് വരും മനുഷ്യനെ അസൂയപ്പെടുത്താന്‍.
ആ ദുര്‍ഗന്ധം വമിക്കുന്ന ഓട്ക്കും പരിസരത്തിനും ഇത്രയും ഭംഗിയുണ്ടോ??
പഴയ എറണാകുളം ദിനങ്ങള്‍ ഓര്‍ത്തു നെടുവീര്‍പ്പിട്ടു.

Sekhar October 20, 2008 5:36 PM  

Beautiful nostalgic post Aneesh. I have been there a number of times but never took a shot at this angle.

Moreover I love the days in late 1980's on Sunday evenings when father would take me and my sister to the children's park and we would madly ride toy scooters and cars there. Then we would go to see the aquarium. But now I think the aquarium is closed. Ofcourse we had those icecreams & groundnuts outside the gate and boat rides to W/Island.

ഇ ബിലാല് പഴയ ബിലാല് തന്നെയാ :)

പ്രിയ October 20, 2008 6:25 PM  

"ഇതാണ് കൊച്ചി" എന്നല്ല "ഇതാണ് ഫോട്ടോ" എന്നാണല്ലോ പറയേണ്ടി വരിക. :)

പച്ചാളം : pachalam October 20, 2008 7:21 PM  

ഇനി ഈ പാലത്തിന്‍റെ നല്ല പടം കിട്ടില്ല. അടുത്ത പറമ്പിലും കെട്ടിടം പണി തുടങ്ങിയില്ലെ? നിങ്ങ ഇങ്ങനെ നടന്നൊ!

..വീണ.. October 20, 2008 11:25 PM  

കൊച്ചി സുന്ദരം!

പാമരന്‍ October 20, 2008 11:44 PM  

ഓര്‍മ്മകളോടി കളിയ്ക്കുവാനെത്തുന്നു..

വാല്‍മീകി October 21, 2008 3:16 AM  

പ്രണയത്തിന്റെ അവസാനദിനം....

(കാര്യം പറയില്ല).

ഇനി പടത്തെക്കുറിച്ച്.... പറയാന്‍ ഞാന്‍ ആയിട്ടില്ല..

lakshmy October 21, 2008 5:18 AM  

ഹ!! എന്നും കാണുന്ന കൊച്ചി തന്നെയോ ഇത്. സൂപ്പർ പടം [ഞാൻ മോഷ്ടിച്ചു]

The Common Man | പ്രാരാബ്ധം October 21, 2008 8:40 AM  

നല്ല പടം...

ജി.സി.ഡി.എ കോംപ്ലക്സ്‌, സീലോര്‍ഡ്‌, വാക്ക് വേ....

വെറുതേ കളഞ്ഞ ഒരു പാടു സായാഹ്നങ്ങള്‍....

കൈ നോക്കി ഭാവി പറയുന്ന ചേച്ചിമാര്‍ അടിച്ചു വിടുന്നതു കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട്‌ നടന്നതാണിവിടെ പലതവണ.....

ലേഖാവിജയ് October 21, 2008 12:18 PM  

fotography is the last resort of a poet.....:)

Sarija N S October 21, 2008 12:36 PM  

ദ് കൊച്ചി തന്നെ? (കണ്ണ് മിഴിക്കുന്ന സ്മൈലി)

സുല്‍ |Sul October 21, 2008 12:50 PM  

നല്ല പടം.
-സുല്‍

ആചാര്യന്‍... October 21, 2008 3:23 PM  

താങ്കളാണോ ഹേ, ഓഷ്യാനെറ്റിലെ റൈറ്റ് ക്ലിക്കില്‍ കയറിയിരുന്ന് ഐ.ടിക്കാര്‍ ആണ് ബ്ലോഗിന്‍റെ ആള്‍ക്കാര്‍ എന്നു മിനിയാന്നു പറഞ്ഞത്. പ്രതിഷേധിക്കുന്നു.(അതു താങ്കളെല്ലെങ്കില്‍ പ്രതിഷേധം മാറ്റി വെച്ചു) ഐ ടി എന്താന്നറിയാത്ത ഇയുള്ളവനും ഉണ്ട് ഒരു ബ്ലോഗ് (ഇല്ലെങ്കില്‍ ഒരു കൊറച്ചിലല്യോ)പിന്നെ മലയാളം ബ്ലോഗിങ്ങിനെപ്പറ്റിയും ഒരു വാക്കു പറഞ്ഞൂടാരുന്നോ, ആ പെമ്പറന്നോരു എഡിറ്റു ചെയ്തു കാണുമല്യോ.. പടം കൊള്ളാം

പ്രിയ October 21, 2008 3:36 PM  

ങ്‌ഹേ, അത് താനായിരുന്നോ ഇത്? ഇതെന്റെ ബ്ലോഗ് എന്ന് പറഞ്ഞു കാണിച്ച ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഉള്ള ബ്ലോഗ് ഒന്നും കണ്ടില്ല(ഉണ്ടോ?) നൊമാദ് ഡോട്ട് എന്ന ബ്ലോഗ് ആണേല്‍ ഏതോ ഇന്ഡോനേഷ്യക്കാരന്റെ.

സിമി October 21, 2008 3:58 PM  

നന്നായിട്ടുണ്ട് - ഞാനും പോയിട്ടുണ്ട്.

Kiranz..!! October 21, 2008 4:26 PM  

ഈ ഏരിയ കണ്ടിട്ടുള്ളവനാരിക്കും കൊച്ചികണ്ടവനച്ചി വേണ്ടെന്നു പറഞ്ഞു വെച്ചുകളഞ്ഞതല്യോ ?

പച്ചാളം ഇതേ ഏരിയയിൽ പണ്ടെങ്ങാണ്ടോ പരീക്ഷണം നടത്തി വിജയിച്ചതാണെന്നു തോന്നുന്നു.പുതിയ ഫോട്ടമ്പുലികളെല്ലാം ഒന്നിനൊന്നു മെച്ചം.

നൊമാദ് | A N E E S H October 21, 2008 5:47 PM  

@ ആചാര്യന്‍ അതു ഞാനല്ല എന്താ സംഭവം എന്നു പോലും അറിയില്ല :) ഏറ്റവും ഒടുവില്‍ ഐ റ്റിക്കാരനുമല്ല.
പ്രിയയോടും :)

Teena C George October 21, 2008 7:10 PM  

ഓ പിന്നെ! ഒരു കൊച്ചീക്കാരന്‍!
പടം നന്നായിട്ടില്ലാ...
;) എന്റെ അസൂയ കൊണ്ട് തോന്നുന്നതാവും അല്ലേ?

അനില്‍@ബ്ലോഗ് October 21, 2008 9:07 PM  

ഞമ്മള് കൊച്ചീക്കാരനല്ല. പക്ഷെ ചിത്രം ഇഷ്ടപ്പെട്ടു.വിഡ്ത്ത് ബോധപൂര്‍വ്വം കുറച്ചതാണോ?മുകളിലേക്കും താഴേക്കും കാഴ്ച എത്തുന്നുമില്ല, വശങ്ങള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു.വിമര്‍ശനമല്ല കേട്ടോ,മനസ്സില്‍ തോന്നിയത് പറഞ്ഞു.

deepdowne October 22, 2008 12:37 AM  

അപ്പ അങ്ങനേണ് കാര്യങ്ങള്... :)

Kichu $ Chinnu | കിച്ചു $ ചിന്നു October 22, 2008 1:59 PM  

കോളേജ് സ്മരണകള്‍ വരുന്നു...
തൃക്കാക്കര മോഡല്‍ എഞ്ചിനിയറിംഗ് കോളേജിലായിരുന്നു പഠിച്ചത്, അത് കൊണ്ട് തന്നെ മറൈന്‍ ഡ്രൈവില്‍ ശ്രീധറിലെ ഫസ്റ്റ് ഷോയ്ക്കു മുമ്പും സരിത/സവിതയിലെ മാറ്റിനിയ്ക്കു ശേഷവും ഒരു പാട് തെണ്ടിയിട്ടുണ്ട്..

കിനാവ് October 24, 2008 3:40 PM  

well machaa!

ശ്രീനാഥ്‌ | അഹം November 28, 2008 3:08 PM  

ithum kollaam....

ശ്രീനാഥ്‌ | അഹം November 28, 2008 3:08 PM  

ithum kollaam....

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP